തൃശൂർ: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമിക്കടിയിൽനിന്നു മുഴക്കവും പ്രകമ്പനവും. തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി മേഖലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 01.01ന് ഇരട്ടമുഴക്കം അനുഭവപ്പെട്ടത്. അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മുഴക്കവും പ്രകമ്പനവും ഉണ്ടായത്. എന്നാൽ ഇതു ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിന്റെ തുടർച്ച തന്നെയാണെന്നാണ് നിഗമനം.
എന്നാൽ വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവുശ്ശേരി നേരിയ ഭൂചലനം അനുഭവപ്പെട്ടെന്നും ചില സ്ഥലങ്ങളിൽ കട്ടിലും മറ്റും ചെറിയ രീതിയിൽ അനങ്ങിയതായി നാട്ടുകാർ പറഞ്ഞു. തൃശൂർ ജില്ലയിൽ തന്നെ തൃക്കൂർ, അളഗപ്പ നഗർ പഞ്ചായത്തുകളിൽ ഭൂമിക്കടിയിൽനിന്നു മുഴക്കം അനുഭവപ്പെട്ടതു ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 8.16നാണ് മുഴക്കം കേട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News