24.3 C
Kottayam
Tuesday, October 1, 2024

മൂന്ന് ദിവസമായി പട്ടിണിയാണ്, എന്തെങ്കിലും തരൂ! സ്റ്റാര്‍ ഹോട്ടലിന്റെ വാതില്‍ മുട്ടി യാചിച്ച് വിദ്യ ബാലന്‍

Must read

മുംബൈ:ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ബോളിവുഡിലെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയ വിദ്യയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്. തുറന്ന് മനസോടെ സംസാരിക്കുന്ന വ്യക്തിത്വമാണ് വിദ്യയുടേത്. മനസിലുള്ളത് യാതൊരു മറയുമില്ലാതെയാണ് വിദ്യ സംസാരിക്കുക. താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

രസകരമായ അനുഭവങ്ങളും വിദ്യ ബാലന്‍ അഭിമുഖങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഒരിക്കല്‍ താന്‍ യാചകയായി അഭിനയിച്ച് സ്റ്റാര്‍ ഹോട്ടലില്‍ പോയി യാചിച്ചതിനെക്കുറിച്ച് വിദ്യ ബാലന്‍ പറഞ്ഞിട്ടുണ്ട്. മാഷബിളിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ ആ കഥ പറഞ്ഞത്.

Vidya Balan

”ഞങ്ങള്‍ക്ക് ഐഎംജി എന്നൊന്നുണ്ടായിരുന്നു. ഇന്ത്യന്‍ മ്യൂസിക് ഗ്രൂപ്പ്. അവര്‍ ക്ലാസിക് മ്യൂസിക് പരിപാടികള്‍ നടത്തുമായിരുന്നു. എല്ലാ വര്‍ഷവുമുണ്ടാകും. മൂന്ന് രാത്രി നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. നല്ല രസമുള്ള പരിപാടിയാണ്. ഞാന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലുണ്ടായിരുന്നു. വളണ്ടിയര്‍ ആയിരുന്നു. ഞങ്ങള്‍ ആണ് എല്ലാം ഒരുക്കുന്നത്. രാത്രി പരിപാടിയൊക്കെ കഴിഞ്ഞ് നരിമാന്‍ പോയന്റിലേക്ക് നടക്കാനിറങ്ങും”’ വിദ്യ ബാലന്‍ പറയുന്നു.

”ഒരിക്കല്‍ എന്നെ കൂട്ടുകാർ വെല്ലുവിളിച്ചു. ഒബ്‌റോയിയിലെ കോഫി ഷോപ്പില്‍ പോയി വാതില്‍ മുട്ടി ഭക്ഷണം ചോദിക്കണമെന്ന് പറഞ്ഞു. ഞാന്‍ നടിയാണെന്ന് അവര്‍ക്ക് അറിയില്ല. ഞാന്‍ പോയി വാതില്‍ മുട്ടി. തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നു. അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. ഞാനിത് കുറേ തവണ ചെയ്തതുമാണ്. എനിക്ക് വിശക്കുന്നു, മൂന്ന് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട് എന്ന് ഞാന്‍ യാചിച്ചു. അവര്‍ എന്റെ നേരം മുഖം തിരിച്ചു. ഒടുവില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് നാണക്കേട് തോന്നി എന്നെ വന്ന് കൂട്ടിക്കൊണ്ടു പോയി. അങ്ങനെ ഞാന്‍ ആ വെല്ലുവിളിയില്‍ ജയിച്ചു” എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

Vidya Balan

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് വിദ്യ ബാലന്‍ കടന്നു വന്നത്. വിദ്യ അഭിനയിച്ച പതിമൂന്ന് സിനിമകള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ ശേഷമാണ് അരങ്ങേറ്റ സിനിമ പുറത്തിറങ്ങുന്നത്. നിന്നു പോയ സിനിമകളില്‍ ഒരു മലയാള സിനിമയും ഉള്‍പ്പെടും. പരിനീത ആയിരുന്നു ആദ്യ സിനിമ. കരിയറിന്റെ തുടക്കകാലം മുതല്‍ക്കെ ധാരാളം വെല്ലുവിളികള്‍ വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

മലയാളത്തിലും വിദ്യ ബാലന്‍ അഭിനയിച്ചിട്ടുണ്ട്. ചക്രം എന്ന ചിത്രത്തില്‍ വിദ്യയും മോഹന്‍ലാലുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിലെ താരനിരയെ മാറ്റി.

വർഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനായ ഉറുമിയിലൂടെയാണ് വിദ്യ മലയാളത്തിലെത്തിയത്. ഇന്ന് വിദ്യ ബാലന്‍ എന്ന പേര് മാത്രം മതി ചിത്രത്തിന് ആളുകള്‍ കയറാന്‍. നീയത്ത് ആണ് വിദ്യയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ. റാം കപൂര്‍, രാഹുല്‍ ബോസ്, ഷഹാന ഗോസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനു മേനോന്‍ ആണ് സിനിമയുടെ സംവിധാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week