കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായക്കൂട്ടത്തിൻ്റെ കടിയേറ്റ് 11 വയസുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാൽ നൗഷാദ് ആണ് മരിച്ചത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു നിഹാൽ.
മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ആളൊഴിഞ്ഞ വീട്ടിനടുത്താണ് സംഭവം. ഞായറാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീട്ടിൽനിന്ന് 300 മീറ്റർ അകലെ ആളൊഴിഞ്ഞ വീടിനു സമീപം കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയിൽ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News