24.3 C
Kottayam
Tuesday, November 26, 2024

100 രൂപയുടെ പെട്രോള്‍,നല്‍കുന്നത്‌ 2000-ന്റെ നോട്ട്; കറൻസി ചെലവഴിക്കാൻ വൻതിരക്ക്

Must read

കോഴിക്കോട്‌: രണ്ടായിരം രൂപ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കുന്ന ആർ.ബി.െഎ. ഉത്തരവ് വന്നതോടെ നോട്ട് മാറ്റിയെടുക്കാൻ വൻതിരക്ക്. സെപ്റ്റംബർ 30 വരെ നോട്ട് മാറ്റിവാങ്ങാമെങ്കിലും എത്രയും വേഗം കൈവശമുള്ള നോട്ട് ചില്ലറയാക്കാനുള്ള തത്രപ്പാടിലാണ് ആളുകൾ. ഇതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പെട്രോൾ പമ്പ് ജീവനക്കാരാണ്.

നൂറ് രൂപയ്ക്കോ ഒരു ലിറ്ററോ ഇന്ധനം നിറയ്ക്കാനെത്തുന്നവരിൽ പലരും പെട്രോൾ പമ്പ് ജീവനക്കാർക്ക് കൊടുക്കുന്നത് 2000 രൂപയുടെ നോട്ടാണ്. ഇതു കാരണം ബാക്കി നൽകാൻ കഷ്ടപ്പെടുകയാണ് പമ്പ് ജീവനക്കാർ.

രണ്ടായിരം രൂപ പിൻവലിച്ചുള്ള ഉത്തരവ് വരുന്നതിന് മുൻപേ 2000 രൂപ പമ്പുകളിൽ കൊണ്ടുവരുന്നത് വിരളമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. കള്ളനോട്ട് കണ്ടുപിടിക്കുന്നതിനായി പമ്പുകളിൽ നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായവും തേടുന്നുണ്ട്.

കേരളത്തിൽ ബിവറേജസ് കോർപ്പറേഷൻ നിലവിൽ 2000-ന്റെ നോട്ടുകൾ സ്വീകരിക്കുന്നില്ലെങ്കിലും മാഹി മേഖലയിലെ മദ്യശാലകളിൽ ഇവ സ്വീകരിക്കുന്നുണ്ട്. ഇക്കാരണത്താൽ മദ്യശാലകളിലും രണ്ടായിരത്തിന്റെ നോട്ടുകളുടെ കുത്തൊഴുക്കാണ്. രണ്ടുലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക്‌ 2000 രൂപ നോട്ടുകൾ വൻകിട-ഇടത്തരം ജൂവലറികളിലും വസ്ത്രാലയങ്ങളിലും സ്വീകരിക്കുന്നുണ്ട്.

എന്നാൽ മാറ്റിവാങ്ങേണ്ട ബുദ്ധിമുട്ട് കാരണം ചെറുകിട കച്ചവടക്കാരിൽ മിക്കവരും ഇത് വാങ്ങാറില്ല. എസ്.ബി.െഎ.യുടെ പ്രധാന ശാഖകളിലുൾപ്പെടെ 2000 രൂപയുടെ നോട്ട് മാറ്റിനൽകാൻ പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടില്ല. ബാങ്കുകളിൽ ഇൗ ആവശ്യവുമായെത്തുന്നവർ ഏറെയില്ലെങ്കിലും വരുംദിവസങ്ങളിൽ സ്ഥിതി മാറാനാണ് സാധ്യത.

ബാങ്ക് ശാഖകളിൽ നോട്ട് മാറ്റിവാങ്ങുന്നതിന് തിരിച്ചറിയൽരേഖയോ അപേക്ഷാഫോമോ ആവശ്യമില്ല. ഒരുതവണ 2000 രൂപയുടെ 10 നോട്ടുകൾവരെ ഇത്തരത്തിൽ മാറ്റിവാങ്ങാം. ട്രഷറികളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുമെങ്കിലും ബാങ്കുകളിലേതുപോലെ മാറ്റി പകരം മറ്റ് നോട്ടുകൾ നൽകുന്നില്ല. കെ.എസ്.ആർ.ടി.സി.യും. 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week