24.6 C
Kottayam
Tuesday, November 26, 2024

അമ്മയും കാമുകനും അരുതാത്ത ബന്ധം,നേരായ വഴിക്ക് നയിക്കാന്‍ ശ്രമിച്ച 16കാരന് ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യം കൊണ്ട്

Must read

കൊച്ചി: തന്റെ അമ്മയെ നേരായ വഴിക്ക് നയിക്കാന്‍ ശ്രമിച്ച 16കാരന് ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യം കൊണ്ട്. കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ കാമുകന്‍ സുനീഷും തമ്മിലുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതോടെ 16കാരനെ ദേഹമാസകലം മര്‍ദ്ദിക്കുകയായിരുന്നു.

രാജേശ്വരിയും കാമുകനും രാജേശ്വരിയുടെ മാതാവും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ രണ്ട് കയ്യും തല്ലിയൊടിക്കുകയും  ദേഹമാസകലം മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കത്രികകൊണ്ട് മുറിവേല്‍പ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റര്‍ ഇട്ട നിലയിലും മറ്റൊരു കൈയ്യില്‍ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറയുന്നു.

കുട്ടിയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുനീഷ് കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇപ്പോള്‍ ആലുവയിലാണ്. രാജേശ്വരിയുടെ കാമുകനാണ് സുനീഷ്. സുനീഷിന് ഭാര്യയും കുട്ടികളുമുണ്ട്. ഇതിനൊപ്പം തന്നെയാണ് രാജേശ്വരിയുമായും സുനീഷ് ബന്ധം പുലര്‍ത്തിയത്.

രാജേശ്വരിക്ക് മൂന്ന് മക്കളുണ്ട്. ഇതില്‍ ഇതില്‍ മൂത്ത മകനെയാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. രാജേശ്വരിയെയും കുട്ടികളെയും അച്ഛന്‍ മുന്‍പ് തന്നെ ഉപേക്ഷിച്ച് പോയതാണ്. ഒരു കമ്പനിയില്‍ സുപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് രാജേശ്വരി. സോഷ്യല്‍ മീഡിയ വഴിയും ഒപ്പം ജോലി ചെയ്ത അടുപ്പവും രാജേശ്വരിയ്ക്ക് സുനീഷുമായിട്ടുണ്ട്. സുനീഷ് രാജേശ്വരിയുടെ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോകും. ഇതില്‍ മൂന്നു മക്കള്‍ക്കും ഇഷ്ടക്കേടുണ്ട്.

പതിനാറുകാരന്റെ താഴെയുള്ള കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ സുനീഷ് എത്തി. രാജേശ്വരിയും സുനീഷുമായുള്ള രംഗങ്ങള്‍ കുട്ടികള്‍ കണ്ടു. ഇത് മൂത്ത കുട്ടിയോട് കുട്ടികള്‍ പറഞ്ഞു കൊടുത്തു. ഇതിന്റെ പേരില്‍ പതിനാറുകാരനും അമ്മയും തമ്മില്‍ തര്‍ക്കമായി. ഈ തര്‍ക്കത്തിന്റെ ഒടുവിലാണ് രാജേശ്വരിയും അമ്മ വളര്‍മതിയും സുനീഷും കൂടി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരാഴ്ച മുന്‍പ് കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് കൊണ്ടും കുട്ടിയുടെ തലയ്ക്ക് അടിച്ചിരുന്നു.

സുനീഷ് വീട്ടിലെത്തുന്നതില്‍ വളര്‍മതിയ്ക്ക് വിരോധമില്ല. വളര്‍മതിയ്ക്കായുള്ള മദ്യവുമായാണ് സുനീഷ് വീട്ടിലെത്തുന്നത്. അത് കഴിച്ച് ലഹരിയില്‍ വളര്‍മതി മയങ്ങിക്കിടക്കും. ഈ സമയത്താണ് സുനീഷും രാജേശ്വരിയും ബന്ധം പുലര്‍ത്തുന്നത്. കുട്ടികള്‍ ഇത് കണ്ടുപിടിക്കുകയും മൂത്തമകനോട് പറയുകയും ചെയ്തു. പതിനാറുകാരന്‍ ചോദ്യം ചെയ്തതോടെ ഇവര്‍ മൂവരും കൂടി കുട്ടിയെ മര്‍ദ്ദിച്ചു. വളര്‍മതി മാത്രമല്ല രാജേശ്വരിയും മദ്യം കഴിക്കാറുണ്ട് എന്നാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് കേസെടുത്തതോടെ മൂവരും ഒളിവില്‍ പോയി. നെടുമ്പാശ്ശേരിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ജയിൽ ചപ്പാത്തിയുടെ വിലകൂട്ടി; 13 വർഷത്തിന് ശേഷം വിലവർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി വർദ്ധിച്ചു.പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. 13 വർഷങ്ങൾക്ക്...

ആദ്യ ദിനം ബാറ്റർമാരുടേത്, രണ്ടാം ദിനം പേസർമാരുടേത്; കോടിക്കിലുക്കത്തിൽ ലേലത്തിന് കൊടിയിറങ്ങി, ഇനി ഐ.പി.എൽ പൂരത്തിന് കൊടിയേറ്റം

ജിദ്ദ: 2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയില്‍ അവസാനിച്ചു. 10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. എട്ടുതാരങ്ങളെ ടീമുകള്‍...

സർജറിയ്ക്ക് പിന്നാലെ വലിയ മാനസിക ബുദ്ധിമുട്ട്; തുടർ ചികിത്സ ആവശ്യമാണ്; സിഐഎസ്എഫ് ഓഫീസറോട് ദേഷ്യപ്പെട്ടതിന്റെ കാരണം തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

കൊച്ചി: തായ്‌ലൻഡ് യാത്രയ്ക്കിടെ വിമാനത്താവളത്തിൽവച്ച് സിഐഎസ്എഫ് ഓഫീസറോട് ക്ഷുഭിതയായതിന്റെ കാരണം വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. സ്വന്തം ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ ഈ ഇടെയായി വലിയ മാനസിക...

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

Popular this week