തിരുവനന്തപുരം: ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷംരൂപ പ്രതിഫലമായി നൽകാൻ ധനവകുപ്പിന്റെ നിർദേശം. മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.
ഓണറേറിയമെന്നനിലയ്ക്കാണ് അനുവദിക്കുന്നത്. പുനർനിയമനം ലഭിക്കുന്നവർക്ക് പെൻഷൻ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. ഓണറേറിയമായതിനാൽ തോമസിന് ഈ ചട്ടം ബാധകമാവില്ല. എം.പി. പെൻഷൻ തുടർന്നും അദ്ദേഹത്തിന് വാങ്ങാം. ശമ്പളത്തിനുപകരം ഓണറേറിയമായി നൽകിയാൽ മതിയെന്ന് തോമസ് സർക്കാരിനെ അറിയിച്ചിരുന്നു. കോൺഗ്രസ് വിട്ട് സി.പി.എം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ നിയമിച്ചത്.
കഴിഞ്ഞ സർക്കാരിന്റെകാലത്ത് ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിന് കാബിനറ്റ് പദവിയുണ്ടായിരുന്നു. മന്ത്രിമാർക്കെന്നപോലെ 92,423 രൂപയായിരുന്നു ശമ്പളം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News