27.6 C
Kottayam
Sunday, June 7, 2026

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

Must read

തിരുവനന്തപുരം: മാവേലിക്കര ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍ 

  • 21ന് കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി
  • വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി.
  • 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി.
  • 1.35ന്‍റെ എറണാകുളം കൊല്ലം സ്പെഷ്യൽ മെമുവും 5.40ന്‍റെ കോട്ടയം കൊല്ലം മെമു സർവീസും റദ്ദാക്കി.
  • 8.50ന്‍റെ കായംകുളം എറണാകുളം എക്സ്പ്രസും റദ്ദു ചെയ്തു.
  • വൈകിട്ട് 4 മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും ,6 മണിക്കുള്ള ആലപ്പുഴ എറണാകുളം എക്സ്പ്രസിന്‍റെയും സർവീസ് റദ്ദാക്കി. 

ട്രെയിനുകൾക്ക് നിയന്ത്രണം

  • 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് കൊല്ലം വരയെ സർവീസ് നടത്തുള്ളൂ.

 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

- Advertisement -

ശബരി എക്സ്പ്രസ്,കേരള എക്സ്പ്രസ്,കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്,തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി,തിരുവനന്തപുരം ചെനൈ മെയിൽ,നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്,തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,വഞ്ചിനാട് എക്സ്പ്രസ്,പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week