30.4 C
Kottayam
Thursday, November 28, 2024

പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തി; ശബരിമലയിലെ കീഴ്‌ശാന്തിയുടെ മുൻ സഹായിക്കെതിരെ കേസ്

Must read

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്. ചെന്നൈ സ്വദേശി നാരായണനാണ് അനുമതിയില്ലാതെ പൂജ നടത്തിയത്. ഇയാൾ മുൻപ് ശബരിമലയിൽ കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കയറിയതിന് വനംവകുപ്പാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.

വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.

സംഭവത്തിൽ തുടർനടപടികൾ വേണമെന്ന് ദേവസ്വത്തിന് നിർബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കെ അനന്തഗോപൻ പങ്കെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ദേവസ്വം ബോർഡും നടത്തും.

ഒരുമാസം മുൻപാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി ദേവസ്വം ബോ‌‌ർഡ് വൃത്തങ്ങൾ പറയുന്നു. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്‌ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവർക്ക് വ്യാജ രസീതുകൾ നൽകി എന്നതുൾപ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി, ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം

കൊച്ചി:ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ...

മാംസാഹാരം കഴിച്ചതിന് പരസ്യമായി അധിക്ഷേപിച്ചു,വിലക്കി; വനിതാ പൈലറ്റിന്റെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

മുംബൈ: അന്ധേരിയിൽ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയിൽ...

ഫസീലയുടെ മരണം കൊലപാതകം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി...

ടർക്കിഷ് തർക്കം സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു; കാരണമിതാണ്‌

കൊച്ചി: സണ്ണി വെയിൻ, ലുക് മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി  നിർമാതാക്കളായ ബിഗ് പിക് ചേർസ്. കൊച്ചിയിൽ...

പാകിസ്ഥാനി ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, തുടർച്ചയായ നാലാമത്തെ സംഭവം

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ...

Popular this week