25.5 C
Kottayam
Monday, September 30, 2024

ശരദ് പവാർ എൻസിപി അധ്യക്ഷ പദം ഒഴിഞ്ഞു; പിൻഗാമി ആരെന്നതിൽ സസ്‌പെൻസ്‌,രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടല്‍

Must read

ന്യൂഡൽഹി: ശരദ് പവാർ എൻ.സി.പി. ( Nationalist Congress Party) അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. അജിത് പവാർ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പവാറിന്റെ ആത്മകഥ ‘ലോക് മസെ സംഗതി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചാണ് അദ്ദേഹം നാടകീയമായി ഇക്കാര്യം അറിയിച്ചത്‌.

‘എൻ.സി.പിയുടെ അധ്യക്ഷ സ്ഥാനം ഞാൻ ഒഴിയുന്നു. ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇനി മൂന്ന് വർഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വർഷത്തിൽ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയിൽ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ല’ – പവാർ പറഞ്ഞു.

ഞെട്ടലോടെയാണ് പാർട്ടി പ്രവർത്തകർ പവാറിന്റെ വാക്കുകൾ കേട്ടത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള പവാറിന്റെ തീരുമാനത്തെ എതിർത്തുകൊണ്ട് എൻസിപി പ്രവർത്തകർ രംഗത്തെത്തി. പവാർ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സദസിൽ നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

1999-ൽ പാർട്ടി രൂപീകരിച്ചത് മുതൽ അധ്യക്ഷ സ്ഥാനം വഹിച്ചത് ശരദ് പവാറാണ്. അജിത് പവാറോ മകൾ സുപ്രിയ സുലെയോ രണ്ടില്‍ ഒരാള്‍ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുപ്രിയ ആണോ താനാണോ അധ്യക്ഷസ്ഥാനത്തേക്ക് എന്ന് കമ്മിറ്റി തീരുമാനിക്കും എന്ന പ്രതികരണവുമായി അജിത് പവാർ രംഗത്തെത്തി.

പാർട്ടിയുടെ ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ വേണ്ടി മുതിർന്ന പാർട്ടി നേതാക്കളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പാനലും പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രവർത്തകർ വേദിയിലെത്തി പവാറിനോട് തീരുമാനം മാറ്റണമെന്ന് അപേക്ഷിച്ചു. എന്നാൽ പവാർ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. അതേസമയം മുൻ ഉപമുഖ്യമന്ത്രിയും പവാറിന്റെ മരുമകനുമായ അജിത് പവാറിന് ബി.ജെ.പിയോടുള്ള ചായ്വാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാറിനെ പുറത്തേക്ക് നയിച്ചത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അജിത് പവാർ ബി.ജെ.പിയിലേക്ക് പോയേക്കുമെന്നാണ് സൂചന. മുംബൈയിൽ വെച്ച് നടന്ന പാർട്ടി യോഗത്തില്‍ നിന്ന് കഴിഞ്ഞ മാസം അദ്ദേഹം വിട്ടു നിന്നതും അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നു.

അടുത്ത 15 ദിവസത്തിനുള്ള രണ്ട് വലിയ രാഷ്ട്രീയ പൊട്ടിത്തെറികളുണ്ടാകുമെന്ന് രണ്ടാഴ്ചകൾക്ക് മുമ്പ് പവാറിന്റെ മകൾ സുപ്രിയ സുലെ പറഞ്ഞിരുന്നു. ഒരെണ്ണം ഡൽഹിയിലും മൊറ്റൊന്ന് മഹാരാഷ്ട്രയിലുമായിരിക്കുമെന്നാണ് എൻ.സി.പി. എം.പി. കൂടിയായ സുപ്രിയ നല്‍കിയ സൂചന. ഇതിന് പിന്നാലെയാണ് ഇപ്പോൾ പവാറിന്റെ രാജി.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ പവാറിന്റെ പ്രസ്താവനകളും പ്രതിപക്ഷ പാർട്ടി നിരയിൽ നിന്ന് വേറിട്ട് നിന്നിരുന്നു. രാഹുൽ ഗാന്ധിയെ തള്ളിക്കൊണ്ട് അദാനിവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂല പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടും അദ്ദേഹം തള്ളിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week