28.7 C
Kottayam
Saturday, September 28, 2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, സംസ്ഥാനത്ത് വ്യാഴാഴ്ച 23 ട്രെയിനുകള്‍ റദ്ദാക്കി

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച 23 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ്, (16305)

എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ്, (06438)

എറണാകുളം – കായംകുളം മെമു, (06451)

കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, (16326)

നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, (16326)

നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606)

മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്, (16605)

തിരുനെല്‍വേലി-പാലക്കാട് എക്സ്പ്രസ്, (16791)

പാലക്കാട് – തിരുനെല്‍വേലി എക്സ്പ്രസ്, (16792)

എറണാകുളം – ബംഗളൂരു,(12678)

ബംഗളൂരു- എറണാകുളം,(12677)

കൊച്ചുവേളി, ലോകമാന്യ,(12202)

ലോകമാന്യ- കൊച്ചുവേളി,(12201)

എറണാകുളം – പാലക്കാട്,(05798)

പാലക്കാട്- എറണാകുളം, (05797)

ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്,(222640)

ചെന്നൈ – ആലപ്പുഴ എക്സ്്പ്രസ്,(22639)

എറണാകുളം – ഷൊര്‍ണൂര്‍,(06018)

എറണാകുളം – ഗുരുവായൂര്‍,(06448)

ഗുരുവായുര്‍ – എറണാകുളം,(06477)

ഗുരുവായൂര്‍ -തൃശൂര്‍,(06455)

തൃശൂര്‍ – ഗുരുവായൂര്‍,(06446)

ഹൂബ്ലി- കൊച്ചുവേളി,(12777)

കൊച്ചുവേളി ഹൂബ്ലി(12778)

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസില്‍ സാങ്കേതിക തകരാര്‍. ഇന്ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്‌സ്പ്രസിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടിയിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യധികം ആവേശത്തോടെയായായിരുന്നു യാത്രക്കാര്‍ വന്ദേഭാരതിനെ വരവേറ്റത്. കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍, രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week