ചെന്നൈ: മദ്രാസ് ഐഐടിയിൽ രണ്ടാംവർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് സ്വദേശി കേദാർ സുരേഷിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെമിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥിനിയാണ്. മദ്രാസ് ഐഐടിയിൽ ഈ വർഷത്തെ നാലാമത്തെ ആത്മഹത്യയാണിത്.
ഈ മാസം തുടക്കത്തിൽ ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ പിഎച്ച്ഡി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. മാർച്ചിൽ മൂന്നാംവർഷ വിദ്യാർഥിയായ ആന്ധ്രയിൽനിന്നുള്ള ഇരുപതുകാരൻ എന്നിവരും ആത്മഹത്യ ചെയ്തിരുന്നു. ഫെബ്രുവരിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഗവേഷക വിദ്യാർഥി ക്യാംപസിൽ ജീവിതം അവസാനിപ്പിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News