24.6 C
Kottayam
Tuesday, November 26, 2024

‘ഒരുമാതിരി പണിയാ, കാണിക്കരുത്’; മന്ത്രിയെ വേദിയിലിരുത്തി വകുപ്പിനെയും ഉദ്യോ​ഗസ്ഥരെയും വിമർശിച്ച് എം എം മണി

Must read

മൂന്നാര്‍: മന്ത്രി വേദിയിലിരിക്കെ വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുഖ്യ കാരണം ഉദ്യോഗസ്ഥരായ ഇവന്‍മാരാണ് എന്നാണ് എം എം മണി പറഞ്ഞത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വനം സൗഹൃദ സദസ്സ് പരിപാടിയില്‍ എം എം മണിയുടെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. 

“ഞാനില്ലാത്ത ജില്ലയിലെ പരിപാടി എന്നു പറഞ്ഞാ എന്നതാണ്. എന്നെ ഫോറസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണ് എന്റെ പേര് ഒഴിവാക്കിയത്. ഇപ്പോള്‍ വന്നത് മന്ത്രി വിളിച്ചിട്ടാണ്. അരിക്കൊമ്പന്‍ വിഷത്തില്‍ കോടതിയില്‍ കേസ് വന്നതിന് പിന്നില്‍ കളിച്ചത് വനപാലകരാണ്. മനപൂര്‍വ്വമായി എന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢനീക്കം ഉണ്ട്.

എന്റെ പൊന്ന് മന്ത്രി നിങ്ങള്‍ പറയുന്നത് ഉദ്യോഗസ്ഥന്‍മാരായ ഇവന്‍മാര് കേള്‍ക്കില്ല. ഒരു നിലക്കൊന്നും ഇവര്‍ പോകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകള്‍ കൂട്ടമായി എത്തുന്നു.  ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളോട് കൂറ് പുലര്‍ത്തുന്നില്ല.”  എം എം മണി കുറ്റപ്പെടുത്തി. 

പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മണി വിമര്‍ശനമുന്നയിച്ചത്. വേദിയില്‍ വനം മന്ത്രിയുടെ മുഖത്ത് നോക്കിയായിരുന്നു എം എല്‍ എയുടെ  വിമര്‍ശനം.

‘മര്യാദയെങ്കില്‍ മര്യാദ, ഇല്ലങ്കില്‍ നാട്ടുകാര്‍ മര്യാദകേട് കാണിക്കും. ഞാന്‍ അങ്ങനെ ഒഴിവാക്കേണ്ടിയ ആളാണോ? അത് ഒരുമാതിരി പണിയാ, അത് നമ്മുടെയത്ത് കാണിക്കരുത്. നന്നായി പോയാൽ നന്നായി പോകാം. അല്ലെങ്കില്‍ ജനങ്ങള്‍ മനസിലാക്കി തരും. മന്ത്രി എടോ, ഇവിടെ ആരും കൈയ്യേറ്റക്കാരല്ല. രാജഭരണകാലത്താണ് ഇവിടെ ഭൂമി നല്‍കിയത്’ എന്നും അദ്ദേഹം പറഞ്ഞു.

എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പ്രതികരിച്ചു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എം എം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

Popular this week