തൃശൂർ: വേളാങ്കണ്ണയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞഞത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മരിച്ച ഒരാൾ നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലിയാണ്. എട്ടു വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്.
നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. ഒറത്തുൽ നാടിന് സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിൽ ആകെ 47 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News