കൊച്ചി:റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമകൾ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. റിസർവ് ബാങ്ക് സിനിമാ നിർമ്മാണത്തിന് വായ്പ അനുവദിക്കുന്നില്ല. ഈ അവസ്ഥയിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമകൾ കാണാൻ അവകാശമില്ല.
സിനിമയെ കൊല്ലുന്ന ഈ നീക്കങ്ങൾക്കെതിരെ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.’സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് വായ്പ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.
നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. പശുവിന്റെ വായ അടച്ചു വെച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, അൽഫോൻസ് പുത്രൻ കുറിച്ചു.
അതേസമയം തന്റെ പുതിയ തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അൽഫോൻസ് പുത്രൻ. റൊമാന്റിക് ഴോണറിൽ കഥ പറയുന്ന ചിത്രം ഏപ്രിൽ അവസനത്തോടെ ആരംഭിക്കും. ഗോൾഡിന് ശേഷം അൽഫോൺസിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സംവിധായകന്റെ വമ്പൻ തിരിച്ചുവരവായിരിക്കും ഇത് എന്നാണ് നിരൂപകരും വിലയിരുത്തുന്നത്.