30.9 C
Kottayam
Friday, October 18, 2024

ശ്രേയസിനു പകരം എന്തുകൊണ്ട് സഞ്ജു സാംസൺ കളിക്കുന്നില്ല?;കാരണം വ്യക്തമാക്കി ബിസിസിഐ

Must read

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പക്കരുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് അതില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ശ്രേയസിന്‍റെ പകരക്കാരനായി ആരെയും ടീമിലെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സഞ്ജു ലോകകപ്പ് ടീമിലെത്താതിരിക്കാനുള്ള തന്ത്രമാണിതെന്നുവരെ വിമര്‍ശനങ്ങള്‍ ഉണ്ടായി.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണം അദ്ദേഹം പരിക്കില്‍ നിന്ന് മോചിതനായി പൂര്‍ണ കായിക്ഷമത കൈവരിക്കാത്തതാണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. കായികക്ഷമത വീണ്ടെടുക്കുന്നതിനായി സഞ്ജു ഇപ്പോഴും ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഫീല്‍ഡിംഗിനിടെയാണ് സ‍ഞ്ജുവിന് പരിക്കേറ്റത്.

സഞ്ജു ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളതെന്നും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിന് കായികക്ഷമത തെളിയിക്കാനാവാത്തതിനാല്‍ ആദ്യ ഏകദിനത്തിനുള്ള ടീമിലുള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ബിസിസിഐ പ്രതിനിധി പറ‍ഞ്ഞു. രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംശയമാണെന്നും തിരക്കിട്ട മത്സരക്രമം കാരണം സ‍ഞ്ജുവിന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇടം കിട്ടിയേക്കില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്‍ ആദ്യ ഏകദിനത്തിലും നിറം മങ്ങിയിരുന്നു. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വര്‍ഷം ഡബിള്‍ സെഞ്ചുറി നേടിയശേഷം തിളങ്ങിയിട്ടില്ലെങ്കിലും ഇഷാന് ടീമില്‍ സ്ഥിരമായി അവസരം ലഭിക്കുമ്പോള്‍ ഏകദിനങ്ങളില്‍ ലഭിച്ച അവസരങ്ങളില്‍ തിളങ്ങുകയും മികച്ച ശരാശരിയുമുള്ള സ‍ഞ്ജുവിനെ ടീമിലേക്ക് പോലും പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും മധ്യനിരയിലും കെ എല്‍ രാഹുല്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയതോടെ ടീമിലെടുത്താലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

Popular this week