32.4 C
Kottayam
Monday, September 30, 2024

കൈക്കൂലിക്കേസിൽ ബി.ജെ.പി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം, പുഷ്പവൃഷ്ടി ,പൂത്തിരി കത്തിച്ച് റോഡ് ഷോയുമായി പ്രവർത്തകർ

Must read

ബെംഗളുരു: കൈക്കൂലിക്കേസിൽ മുൻകൂർ ജാമ്യം നേടിയ ചന്നാഗിരി എം എൽ എ മാഡൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണമൊരുക്കി ബി ജെ പി പ്രവർത്തകർ. മുൻകൂർ ജാമ്യം നേടി മണ്ഡലത്തിലെത്തിയപ്പോഴാണ് വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം ലഭിച്ചത്. പടക്കം പൊട്ടിച്ചും പൂ വിതറിയും എം എൽ എയെ സ്വീകരിക്കുകയായിരുന്നു പ്രവർത്തകർ. എം എൽ എയാകട്ടെ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തും കൈവിശിക്കാണിച്ചുമാണ് മണ്ഡലത്തിൽ സഞ്ചരിച്ചത്.

കൈക്കൂലിക്കേസിലെ ഒന്നാം പ്രതിയായ കർണാടകത്തിലെ ബി ജെ പി എം എൽ എ മാഡൽ വിരൂപാക്ഷപ്പയ്ക്ക് ഇന്ന് ഉച്ചയോടെയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കർണാടക ഹൈക്കോടതിയാണ് കടുത്ത ഉപാധികളോടെ വിരൂപാക്ഷപ്പയ്ക്ക് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം, ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നിവയടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കർണാടക ഹൈക്കോടതി ബി ജെ പി എം എൽ എക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കർണാടക സോപ്സ് കമ്പനിയുടെ പരിസരത്ത് പ്രവേശിക്കരുതെന്നും മുൻകൂർ ജാമ്യ വ്യവസ്ഥയിലുണ്ട്.

കർണാടക ലോകായുക്ത റജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മുൻ കർണാടക സോപ്സ് ചെയർമാനായിരുന്ന മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്.

കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകനും ഐ എ എസ് ഉദ്യോഗസ്ഥനുമായ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് ബി ജെ പി എം എൽ എയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week