23.1 C
Kottayam
Friday, November 29, 2024

കെ.വി.തോമസിൻ്റെ ഓണറേറിയം:ഫയൽ പിടിച്ചുവച്ച് ധനവകുപ്പ്, യു.ഡി.എഫ് പ്രക്ഷോഭം കഴിഞ്ഞ് തീരുമാനം

Must read

തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നി‍‍ർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന.

ബജറ്റിലെ ഇന്ധന നികുതി – സെസ് നി‍ർദേശങ്ങൾക്കെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതുക്യാംപിലെത്തിയ കെ.വി തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയൽ പരിഗണിച്ചാൽ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന. 

ധനകാര്യവകുപ്പിലെ പല തരം ച‍ർച്ചകൾക്ക് ശേഷം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ മുന്നിലെത്തിയ ഫയലിൽ അന്തിമ അനുമതിക്കായി ധനമന്ത്രിയുടെ അഭിപ്രായം തേടി. ഈ ഘട്ടത്തിലാണ് ഓണറേറിയം ഉടൻ അനുവദിക്കേണ്ടതില്ലെന്ന കർശന നിലപാട് ധനമന്ത്രി സ്വീകരിച്ചത്.  

ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയൽ മന്ത്രി ബാലഗോപാലിന് കൊടുക്കാതെ ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് വിശ്വനാഥ് സിൻഹ മടക്കി നൽകി  . ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത്.

ഡൽഹിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സ‍ർക്കാരിന് കത്ത് നൽകിയിരുന്നു. തോമസിന്റെ കത്ത്  പൊതുഭരണ  വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ബാലഗോപാൽ കേരള ബജറ്റ് അവതരിപ്പിച്ച അതേ ദിവസം ഓണറേറിയം നിശ്ചയിക്കാനുള്ള ഫയൽ ധനവകുപ്പിൽ തയ്യാറായിരുന്നു. 

ധനവിനിയോഗ വിഭാഗം ഈ മാസം നാലിന് ധനവകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് ഫയൽ കൈമാറി. കൗൾ പരിശോധന പൂർത്തിയാക്കി ഫെബ്രുവരി ഒൻപതിന്  ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് അയച്ചു. തുടർന്നാണ് തനിക്ക് ഉടനെ ഫയൽ അയക്കണ്ടെന്ന മന്ത്രി ബാലഗോപാലിന്റെ നിർദ്ദേശം വന്നത്. ജനുവരി 18 ന് ചേർന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിക്കുന്നത്.  

അടുത്ത മാസം ഒന്നാം തീയതി മുതൽ  തനിക്ക് ഓണറേറിയം കിട്ടണമെന്നാണ് കെ.വി തോമസിൻ്റെ ഡിമാൻഡ്. പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കെ.വി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സാമൂഹ്യപെൻഷൻ തട്ടിപ്പ്: ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല;കർശന നടപടിക്ക് നിർദേശം

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ...

ഫസീലയുടെ കൊലപാതകം: സ്വകാര്യ ലോഡ്ജിൽ വെച്ച് വകവരുത്തിയശേഷം പ്രതി കടന്നത് കർണ്ണാടകയിലേക്ക്, സനൂഫിനായി അന്വേഷണം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ്...

വെല്ലുവിളിയായി കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ 2 സംഘം മടങ്ങി, തെരച്ചിൽ തുടരും

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി....

കോഴിക്കോട് കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന്ന് പരാതി

കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി - ഓമശ്ശേരി...

മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു കരാർ നിർമ്മാണ തൊഴിലാളിയായ ഉദയസൂര്യനെ...

Popular this week