26.3 C
Kottayam
Friday, November 29, 2024

ജഡ്ജിമാർക്ക് കൈക്കൂലി: പീഡനക്കേസിൽപ്പെട്ട നിർമാതാവിൽനിന്ന് പണം വാങ്ങി അഭിഭാഷകൻ,ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറുടെ റിപ്പോർട്ട്

Must read

കൊച്ചി∙ ഹൈക്കോടതി ജ‍ഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറുടെ റിപ്പോർട്ട്. ഹൈക്കോടതി ജഡ്ജി തന്നെ രഹസ്യ വിവരം നൽകുകയും കഴിഞ്ഞ നവംബറിൽ ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്.

റിപ്പോർട്ടിൽ നിന്ന്: ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവർക്കു നൽകാൻ എന്ന പേരിൽ കൈക്കൂലി വാങ്ങിയെന്നാണു ചില അഭിഭാഷകരുടെ മൊഴി. കേട്ട വിവരം പുറത്തു പറ‍ഞ്ഞതിനു ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമം ഉണ്ടെന്നും ചില അഭിഭാഷകർ പറഞ്ഞിട്ടുണ്ട്.

ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ പേരു പറഞ്ഞ് കക്ഷിയുടെ പക്കൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ പേരിൽ 2 ലക്ഷം രൂപ വാങ്ങിയെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ പേരിൽ 50 ലക്ഷം രൂപ വാങ്ങിയെന്നും കേട്ടതായി അഭിഭാഷകരുടെ മൊഴിയിലുണ്ട്. പീഡനക്കേസിൽ ഉൾപ്പെട്ട സിനിമാ നിർമാതാവ് ഇങ്ങനെ പണം നൽകിയ കാര്യം പറഞ്ഞുവെന്ന് ഒരു അഭിഭാഷകൻ മൊഴി നൽകി.

ജഡ്ജിമാർക്കു നൽകാനെന്ന പേരിൽ അഭിഭാഷകൻ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയിൽ വരുമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടി ജുഡീഷ്യൽ നടപടികളിലുള്ള ഇടപെടലും നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തിൽ ബാർ കൗൺസിലിനെ അറിയിക്കണോ, കോടതിയലക്ഷ്യ നടപടി വേണോ എന്നെല്ലാം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോർട്ട്.

െഹെക്കോടതി അഭിഭാഷക സംഘടനയുടെ മുഖ്യഭാരവാഹി കൂടിയായ സൈബി ജോസിനെതിരെ െഹെക്കോടതി റജിസ്ട്രാർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിർദേശപ്രകാരം കൊച്ചി പൊലീസ് കമ്മിഷണർ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.ഇതിന്റെ ഭാഗമായി, പണം നൽകിയെന്നു കരുതുന്ന സിനിമാ നിർമാതാവിൽ നിന്ന് ഇന്നലെ മൊഴിയെടുത്തു. ആരോപണവിധേയനായ അഭിഭാഷകനെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് സൂചന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഫസീലയുടെ കൊലപാതകം: സ്വകാര്യ ലോഡ്ജിൽ വെച്ച് വകവരുത്തിയശേഷം പ്രതി കടന്നത് കർണ്ണാടകയിലേക്ക്, സനൂഫിനായി അന്വേഷണം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ്...

വെല്ലുവിളിയായി കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ 2 സംഘം മടങ്ങി, തെരച്ചിൽ തുടരും

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി....

കോഴിക്കോട് കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന്ന് പരാതി

കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി - ഓമശ്ശേരി...

മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു കരാർ നിർമ്മാണ തൊഴിലാളിയായ ഉദയസൂര്യനെ...

ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങി വെള്ളമൊഴിച്ച് വന്‍വിലയ്ക്ക് മറിച്ചു വില്‍പന, ഒടുവില്‍ പിടിയില്‍

കല്‍പ്പറ്റ: ബെവ്‌കോയില്‍ നിന്ന് വിദേശമദ്യം വാങ്ങി അതില്‍ കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില ഈടാക്കി വില്‍പ്പന നടത്തുന്ന വയോധികനെ എക്സൈസ് സംഘം പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി...

Popular this week