31.5 C
Kottayam
Wednesday, October 2, 2024

തൃക്കാക്കര നഗരസഭാ അധ്യക്ഷക്കെതിരെ സെക്രട്ടറി: ജീവന് ഭീഷണിയെന്ന് പരാതി,പൊലീസ് കേസെടുത്തു

Must read

കൊച്ചി: ജീവൻ അപകടത്തിലാണെന്ന് തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി അനിലിന്റെ പരാതി. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെയാണ്‌ പരാതി. സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അധ്യക്ഷയും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് അനിൽ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

തൃക്കാക്കര പോലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്സണെ ചൊടിപ്പിച്ചത്.

എന്നാൽ അനാവശ്യ കാരണങ്ങൾ പറഞ്ഞ് സെക്രട്ടറി ഫയലുകൾ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയിൽ പ്ലാൻ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ പ്രതികരിച്ചു. ഫയലുകളിൽ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week