CrimeFeaturedHome-bannerKeralaNews

നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

കൊച്ചി: നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറയുന്നു.

ബാലയുടെ അയൽ വീടുകളിലും ഇവർ എത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. 

മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേർത്തു. തലേദിവസവും ഇവർ ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിലാണ് ബാല ഒടുവില്‍ അഭിനയിച്ചത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ അനൂപ് പന്തളമാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker