കോഴിക്കോട്: തന്റെ ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണ് എന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്. ‘നല്ല സമയം’ സിനിമ പിന്‍വലിക്കുകയാണ് എന്നും ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കും എന്നും ആണ് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം നല്ല സമയം സിനിക്ക് എതിരെ സംസ്ഥാന എക്സൈസ് കേസെടുത്തിരുന്നു. അബ്കാരി, എന്‍ ഡി പി എസ് നിയമപ്രകാരമാണ് സിനിമക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തിന്റെ ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിന്റെ രംഗങ്ങള്‍ ഉണ്ടായിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് സിനിമ എന്ന തരത്തില്‍ വിമര്‍ശനവും പരാതിയും ഉയര്‍ന്നു. ഇതോടെ ആണ് ഒമര്‍ ലുലുവിനും നിര്‍മാതാവിനും എതിരെ എക്‌സൈസ് കേസ് എടുത്തത്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നും എക്‌സൈസ് വകുപ്പ് പറഞ്ഞിരുന്നു.
കോഴിക്കോട് റേഞ്ച് ഓഫീസാണ് സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. നല്ല സമയം സിനിമയുടെ ട്രെയിലറുകളില്‍ കൃത്യമായി എം ഡി എം എ എങ്ങനെ ഉപയോഗിക്കണം എന്ന് കാണിച്ച് കൊടുക്കുന്ന രംഗമുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നാണ് എക്‌സൈസ് പറയുന്നത്.
അതേസമയം ചിത്രം റിലീസ് ആയതിന് പിന്നാലെ നല്ല സമയം യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും എന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. എക്‌സൈസ് കേസ് മുന്‍നിര്‍ത്തിയായിരുന്നു ഒമര്‍ ലുലു ഇക്കാര്യം പറഞ്ഞിരുന്നത്. സെന്‍സര്‍ ബോര്‍ഡ് നല്ല സമയം സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. അതേസമയം കേസെടുത്തതിന് എതിരെ ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു.
എം ഡി എം എയെ പ്രോത്സാഹിക്കാന്‍ ഒന്നും ഉദ്ദേശിച്ചല്ല സിനിമയെടുക്കുന്നത് എന്നും സമൂഹത്തില്‍ നടക്കുന്ന ഒരു കാഴ്ചയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. മുന്‍പിറങ്ങിയ ലൂസിഫര്‍, ഭീഷ്മപര്‍വം എന്നീ സിനിമകളില്‍ ലഹരി ഉപയോഗം കാണിച്ചിരുന്നു എന്നും അതിനൊന്നും ഇല്ലാത്ത നടപടി എന്താണ് തന്റെ സിനിമക്ക് മാത്രം എന്നും ഒമര്‍ ലുലു ചോദിച്ചിരുന്നു.
കേസില്‍ തങ്ങള്‍ നിയമപരമായി മുന്നോട്ടു പോകും എന്നും സിനിമയില്‍ ലഹരിയുടെ ഉള്ളടക്കം ഉള്ളത് കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് എന്നും ഒമര്‍ ലുലു സമ്മതിച്ചിരുന്നു. എന്നാല്‍ അങ്ങനെ എങ്കില്‍ എന്തുകൊണ്ടാമ് മറ്റ് സിനിമകള്‍ക്കെതിരെ ഇത്തരം നടപടികള്‍ വരാത്തത് എന്നും ഒമര്‍ ലുലു ചോദിച്ചിരുന്നു. ഇതിന് മുന്നേ ഇടുക്കി ഗോള്‍ഡ്, ഹണി ബി എന്നൊക്കെ പേരില്‍ സിനിമ വന്നിട്ടുണ്ട്.
അന്നൊന്നും ആ സിനിമയ്ക്കെതിരെ കേസ് വന്നിട്ടില്ല എന്നും ഇത് തന്നെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത് എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം.