ചെന്നൈ:2023 ജനുവരിയിൽ പൊങ്കൽ നാളുകളിൽ ഒരു യുദ്ധം നടക്കാൻ പോവുകയാണ് തിയേറ്ററുകളിൽ. തമിഴിലെ രണ്ട് വലിയ താരങ്ങളായ അജിത്തിന്റേയും വിജയിയുടേയും പുതിയ ചിത്രങ്ങൾ ഒരേദിവസമാണ് പ്രദർശനത്തിനെത്തുന്നത് എന്നതാണ് അതിന് കാരണം. ബോക്സോഫീസിൽ ആര് മുന്നേറും എന്ന ആരാധകരുടെ തർക്കത്തിനിടെ ഒരു പ്രസ്താവനയുടെ പേരിൽരൂക്ഷമായ വിമർശനം നേരിടുകയാണ് വാരിസിന്റെ നിർമാതാവ് ദിൽ രാജു.
നടൻ വിജയിനെ പ്രകീർത്തിച്ചുകൊണ്ട് നടത്തിയ ഒരു പരാമർശമാണ് ദിൽ രാജുവിനെ പുലിവാലുപിടിപ്പിച്ചത്. തമിഴ്നാട്ടിൽ അജിത്തിനേക്കാൾ വലിയ താരം വിജയ് ആണെന്നാണ് ദിൽ രാജു പറഞ്ഞത്. വിതരണക്കാരനായ ഉദയനിധി സ്റ്റാലിനോട് വാരിസിന് കൂടുതൽ സ്ക്രീനുകൾ നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് വാരിസിന്റെ നിർമാതാവിനെ പ്രശ്നത്തിലകപ്പെടുത്തിയത്. ഒരു തെലുങ്ക് മാധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
In TN No.1 Star is #ThalapathyVijay But out of 800 screens they are giving 400 & 400 equally.
— Troll Cinema ( TC ) (@Troll_Cinema) December 15, 2022
Red Giant Releasing #Thunivu Majorly. #Vijay is bigger than #Ajith.He is in TOP position. So I gonna ask extra screens for #Varisu.
– Dil Raju pic.twitter.com/eBrC8AcGAV
ദിൽ രാജുവിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ കടന്നാക്രമണം തന്നെയാണ് അജിത്ത് ആരാധകർ നടത്തിയത്. അജിത്തിന്റെ മീമുകളും, വീഡിയോകളുമെല്ലാമായി രംഗം കൊഴുത്തു. അജിത്തിന്റെയും വിജയിന്റെയും ചിത്രങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള ട്രോൾ പോസ്റ്റുകളും നിരവധിയാണ്.
AJITH movie release day itself a festival – Boney 😎
— CRISTIANO (@Ronnie_siuu) December 16, 2022
we needs more screens pls bro – dil raju#Thunivu pic.twitter.com/eChRswvDxe
ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് വാരിസും തുണിവും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. രണ്ട് ചിത്രങ്ങൾക്കും 400 സ്ക്രീൻ വീതമാണ് നൽകിയിരിക്കുന്നത്. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രവും എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രം തുണിവ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുമാണ്.