24.2 C
Kottayam
Sunday, November 17, 2024
test1
test1

പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയ ക്വാര്‍ട്ടറില്‍,രണ്ടു ഗോളിന് ജയിച്ചെങ്കിലും യുറുഗ്വെ പുറത്ത്‌

Must read

ദോഹ:ലോകകപ്പില്‍ അട്ടമറികള്‍ അവസാനിക്കുന്നില്ല. നെഞ്ചുതകന്ന നിലവിളികളും. ഒരിക്കല്‍ക്കൂടി അത്ഭുതങ്ങള്‍ കാട്ടി ദക്ഷിണ കൊറിയ അട്ടിമറിയോടെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്‌നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. കൊറിയയുടെ അട്ടിമറി തകര്‍ത്തത് ഘാനയെ തോല്‍പിച്ച യുറഗ്വായുടെ സ്വപ്‌നമാണ്. മികച്ച ഗോള്‍ശരാശരിയാണ് കൊറിയക്ക് ഗുണം ചെയ്തത്. ഗോള്‍ ശരാശരി തുല്ല്യമായെങ്കിലും കൂടുതല്‍ ഗോളടിച്ചതാണ് കൊറിയക്ക് തുണയായത്.

പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊറിയയുടെ മിന്നുന്ന തിരിച്ചുവരവ്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഗോളിലായിരുന്നു പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ കിം യങ് വോണാണ് സമനില നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍, താണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഹ്വാങ് ഹീ ചാന്‍ അവര്‍ക്ക് മനോഹരമായൊരു ഗോളില്‍ സ്വപ്‌നതുല്ല്യമായ ജയം സമ്മാനിച്ചു. ഈ ലോകകപ്പില്‍ ഇത് കൊറിയയുടെ ആദ്യ ജയമാണ്. 2010നുശേഷം ഇതാദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. റികാര്‍ഡോ ഹോര്‍ത്തയാണ് ഗോള്‍ നേടിയത്. ഡീഗോ ഡാലോ ബോക്‌സിലേക്ക് നല്‍കിയ പന്ത് ആദ്യ ഷോട്ടില്‍ തന്നെ ഹോര്‍ത്ത വലയിലെത്തിക്കുകയായിരുന്നു.

സമനിലഗോളിനായി ദക്ഷിണ കൊറിയ വിങ്ങുകളിലൂടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ഫുള്‍ ബാക്കുകള്‍ ക്രിത്യമായി പ്രതിരോധിച്ചു. 18-ാം മിനിറ്റില്‍ കൊറിയ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി.

27-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ മത്സരത്തിലേക്ക് തിരിച്ചുവന്നു. കിം യങ് ഗ്വാണിലൂടെയാണ് കൊറിയ ഗോളടിച്ചത്. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് അനായാസം കിം വലയിലെത്തിച്ചു. പോര്‍ച്ചുഗല്‍ വിജയഗോളിനായി നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 29-ാം മിനിറ്റില്‍ റൊണാള്‍ഡോയടെ ഷോട്ട് കൊറിയന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ വിജയിക്കാനുറച്ചാണ് ദക്ഷിണ കൊറിയ ഇറങ്ങിയത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ഗ്രൂപ്പില്‍ യുറഗ്വായിയെ മറികടന്ന് നോക്കൗട്ടില്‍ കടക്കാമെന്ന സ്ഥിതി വന്നതോടെ ദക്ഷിണ കൊറിയ മികച്ച ആക്രമണങ്ങള്‍ നടത്തി. 65-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ കളത്തില്‍ നിന്ന് പിന്‍വലിച്ചു.

മുന്നേറ്റങ്ങള്‍ തുടര്‍ന്ന ദക്ഷിണ കൊറിയക്ക് 66-ാം മിനിറ്റില്‍ മികച്ച അവസരം ലഭിച്ചു. പോര്‍ച്ചുഗലിന്റെ പിഴവ് മുതലെടുത്ത കൊറിയ മുന്നേറി. പക്ഷേ പോസ്റ്റിലേക്കുതിര്‍ത്ത ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി.

ഒടുവില്‍ 90-മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗാലറി ഇളകി മറിഞ്ഞു. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊറിയ ലീഡെടുത്തു. പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടഞ്ഞ് മികച്ചൊരു കൗണ്ടറിലൂടെ കൊറിയ മുന്നേറി. ഹ്യുങ് സണ്‍ മിന്നിന്റെ മുന്നേറ്റത്തിനൊടുക്കം പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ പന്ത് ഹ്വാങ് ഹീ ചാന്‍ വലയിലെത്തിച്ചു. ജേഴ്‌സിയൂരി ആഘോഷത്തിലാറാടി. എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പിന്നെ ആവേശക്കടലിരമ്പം.

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഘാനയ്‌ക്കെതിരേ യുറഗ്വായ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചു. ആറ് മിനിറ്റുകള്‍ക്കിടെ ജ്യോര്‍ജിയന്‍ ഡി അരാസ്‌കെയറ്റയുടെ ഇരട്ട ഗോളുകളാണ് യുറഗ്വായെ മുന്നിലെത്തിച്ചത്. ഇതിനിടെ ഘാനയ്ക്ക് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ആന്‍ഡ്രെ ആയു നഷ്ടപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി.മത്സരം ജയിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ കൊറിയയ്ക്ക് പിന്നിലായതോടെ പ്രീക്വാര്‍ട്ടറില്‍ കടക്കാനാവാതെ ഇതിഹാസതാരം ലൂയിസ് സുവാരസും സംഘവും മടങ്ങി

മത്സരത്തിന്റെ ആദ്യ 15 മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നാലെ 16-ാം മിനിറ്റിലെ ഒരു ഘാന മുന്നേറ്റം നിരവധി സംഭവങ്ങള്‍ക്ക് വഴിവെച്ചു. 16-ാം മിനിറ്റില്‍ ഘാനയാണ് മത്സരത്തിലെ ആദ്യ പ്രധാന മുന്നേറ്റം നടത്തിയത്. ജോര്‍ദാന്‍ ആയു പന്ത് കട്ട് ചെയ്ത് ബോക്‌സിനകത്തേക്ക് കയറി അടിച്ച ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും യുറഗ്വായുടെ രക്ഷയ്‌ക്കെത്തി.

എന്നാല്‍ ഇതിനു പിന്നാലെ വാര്‍ പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഷെറ്റ്, കുഡുസിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പക്ഷേ കിക്കെടുത്ത ആന്‍ഡ്രെ ആയുവിന്റെ ഷോട്ട് രക്ഷപ്പെടുത്തി റോഷെറ്റ് വീണ്ടും യുറഗ്വായുടെ ഹീറോയായി. ആന്‍ഡ്രെ ആയുവിന്റെ പെനാല്‍റ്റി നഷ്ടം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ യുറഗ്വായ്‌ക്കെതിരേ തന്നെ നടന്ന മത്സരത്തിലെ അസമോവ ഗ്യാനിന്റെ പെനാല്‍റ്റി നഷ്ടത്തെ ഓര്‍മിപ്പിച്ചു.

23-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ആദ്യ സുവര്‍ണാവസരം ലഭിച്ചു. അരാസ്‌കേറ്റയുമായുള്ള ഒരു മുന്നേറ്റത്തിനൊടുവില്‍ ന്യൂനെസിന്റെ ഷോട്ട് തടയാന്‍ ഘാന ഗോള്‍കീപ്പര്‍ സിഗി ലൈന്‍ വിട്ടിറങ്ങി. എന്നാല്‍ ഗോളിയെ കബളിപ്പിച്ച് ന്യൂനെസ് ചിപ് ചെയ്ത് വിട്ട പന്ത് ഗോള്‍വര കടക്കും മുമ്പ് മുഹമ്മദ് സാലിസു ക്ലിയര്‍ ചെയ്യുകയായിരുന്നു.

പിന്നാലെ 26-ാം മിനിറ്റില്‍ യുറഗ്വായുടെ ആദ്യ ഗോളെത്തി. പെല്ലിസ്ട്രി ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

32-ാം മിനിറ്റില്‍ അരാസ്‌കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്‍കിയ പന്ത് ഡാര്‍വിന്‍ ന്യൂനെസ് തട്ടി സുവാരസിന് നല്‍കി. സുവാരസ് നല്‍കിയ പന്തില്‍ നിന്നുള്ള അരാസ്‌കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.