27.5 C
Kottayam
Sunday, June 7, 2026

എസ്എഫ്‌ഐ വനിതാ നേതാവിന് നേരെ ‘ട്രാബിയൊക്ക്’ സംഘത്തിന്റെ ആക്രമണം; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Must read

കല്‍പ്പറ്റ: മേപ്പാടി പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കിരണ്‍ രാജ്, കെടി അതുല്‍, ഷിബിലി, അബിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജില്‍ ‘ട്രാബിയൊക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ അപര്‍ണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മതിലിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്‌തെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തെക്കുറിച്ച് പിഎം ആര്‍ഷോ പറഞ്ഞത്:

പ്രിയപ്പെട്ട സഖാവ് അപര്‍ണ ഗൗരി എസ്എഫ്‌ഐയുടെ വയനാട് ജില്ലാ ഉപഭാരാവഹിയാണ്. വയനാട്ടിലെ ksu-msf ക്രിമിനലുകളുകളുടെ കണ്ണിലെ കരടായി സഖാവ് മാറിയിട്ട് നാളേറെയായി. വെല്ലുവിളികള്‍ക്ക് പുല്ല് വില കല്പിച്ചാണ് അപര്‍ണ വയനാട്ടിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത്തിന് നേതൃത്വം നല്‍കുന്നത്.

- Advertisement -

ഇന്ന് നടന്ന പോളിടെക്ക്‌നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് സഖാവ് അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. മേപ്പാടി പോളിയില്‍ എം എസ് എഫ് ഉം കെ എസ് യൂ വും ചേര്‍ന്ന് പാലൂട്ടി വളര്‍ത്തിഎടുത്ത ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും പതിവാക്കിയ ക്രിമിനല്‍ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്.

- Advertisement -

ഈ കുറിപ്പെഴുതുമ്പോളും സഖാവ് അബോധവസ്ഥയിലാണ്, മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം നടന്ന് മണിക്കൂറിത്ര പിന്നിട്ടിട്ടും ഒരു ഫ്‌ലാഷ് ന്യൂസ് കൊണ്ട് പോലും ക്രൂരമായ ആക്രമണത്തിന്റെ വാര്‍ത്ത പൊതുസമൂഹത്തില്‍ എത്തിക്കാന്‍ തയ്യാറാവത്ത കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള മറുപടി ഈ നാട്ടിലെ വിദ്യാര്‍ത്ഥിസമൂഹം നല്‍കും. മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പാലൂട്ടി വളര്‍ത്തി, അവരെ ഉപയോഗിച്ച് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ മനഃപായസമുണ്ണുന്ന വലതു വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ നെറികെട്ട പദ്ധതിയെ എസ് എഫ് ഐ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week