29.1 C
Kottayam
Sunday, October 6, 2024

മോഹൻലാലിന്റെ ചിരി കണ്ടപ്പോൾ ഇവന്റെ ജീവിതം ഞാൻ തകർത്തല്ലോ എന്ന് തോന്നി; ഫാസിലിന്റെ വാക്കുകൾ

Must read

കൊച്ചി:മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മോഹൻലാൽ. അഭിനയ മികവിൽ മോഹൻലിനെ വെല്ലാൻ ഇന്നും ആരുമില്ലെന്ന് പ്രേക്ഷകർ പറയുന്നു. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ സിനിമകളിൽ മോഹൻലാൽ ചെയ്തു. സദയം, ചിത്രം, ദശരഥം, തൻമാത്ര തുടങ്ങി നിരവധി സിനിമകളിൽ അവിസ്മരണീയമായ പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്. ബോയ് നെക്സ്റ്റ് ഡോർ ഇമേജുണ്ടായിരുന്ന മോഹൻലാൽ പിന്നീട് സൂപ്പർ സ്റ്റാർ ആയി കുതിച്ചുയരുന്ന കാഴ്ചയും മലയാളി പ്രേക്ഷകർ കണ്ടു.

താരമൂല്യവും അഭിനയ മികവും ഒരു പോലെ ലഭിച്ച മോ​ഹൻലാലിന് കരിയറിൽ ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചായിരുന്നു മോഹൻലാലിന്റെ നായക നിരയിലേക്കുള്ള വളർച്ച. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലൻ വേഷത്തിലൂടെ ആണ് മോഹൻലാൽ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

പിന്നീട് തുടരെ വില്ലൻ കഥാപാത്രങ്ങൾ മോ​ഹൻലാലിനെ തേടിയെത്തി. എന്നാൽ വളരെ പെട്ടെന്ന് തന്നെ നായക വേഷങ്ങളിലേക്ക് മാറാനും മോഹൻലാലിന് സാധിച്ചു. പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് മോഹൻലാലിന് ഒരു തിരിച്ച് പോക്കുണ്ടായിട്ടില്ല.

ഫാസിൽ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംവിധാനം ചെയ്തത്. മുമ്പൊരിക്കൽ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ ഫാസിൽ സംസാരിച്ചിരുന്നു. അമൃത ടിവിയിൽ വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖ പരിപാടിയിലാണ് മോഹൻലാലിനെക്കുറിച്ച് ഫാസിൽ സംസാരിച്ചത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ വന്ന് അഭിനയിച്ചു. അത് കഴിഞ്ഞ് ഒരു വർഷമായപ്പോൾ മോഹൻലാൽ വളിച്ച ചിരിയുമായി വേറൊരു പോസ്റ്ററിൽ. ഇത് കണ്ട് അയ്യോ ഇയാളുടെ ജീവിതം ഞാൻ തകർത്തോ എന്ന് എനിക്ക് തോന്നി. ഞാൻ പോവുമ്പോൾ ഈ പോസ്റ്റർ നോക്കും. ലാലിന്റെ ചിരി ഒരു വല്ലാത്ത ചിരി ആണല്ലോ,’ ഫാസിൽ പറഞ്ഞു.

അത്തരമൊരു ടെൻഷൻ കുഞ്ചാക്കോ ബോബന്റെ കാര്യത്തിലുണ്ടായിരുന്നു എന്നാണ് ഫാസിൽ പറയുന്നത്. അനിയത്തിപ്രാവിൽ ചാക്കോച്ചനെ നായകനാക്കിയപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. വീട്ടിലെ മുത്ത മകനാണ്. രണ്ട് പെങ്ങൾമാരും. എനിക്ക് ആദ്യമായി ചാൻസ് തന്നത് നവോദയ ആണെങ്കിലും ഞാൻ വർക്ക് പഠിക്കുന്നത് ഉദയയിൽ നിന്നാണ്.

അവിടെ എന്നെ കൊണ്ട് പോവുന്നത് ബോബൻ കുഞ്ചാക്കോ ആണ്. ബോബൻ കുഞ്ചാക്കോയുടെ മകനെ വിളിച്ച് കൊണ്ട് വന്നിട്ട് മോശമാവരുതെന്ന് ഉണ്ടായിരുന്നെന്നും ഫാസിൽ പറഞ്ഞു.

പരിപാടിയിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. പാച്ചിക്കയുടെ ജീവിതം ഞാൻ തകർക്കുമോ എന്നായിരുന്നു തന്റെ പേടിയെന്ന് കുഞ്ചാക്കോ ബോബനും തമാശയോടെ പറഞ്ഞു. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് കുഞ്ചാക്കോ ബോബൻ അഭിനയ രം​ഗത്തെത്തുന്നത്. പിന്നീട് യൂത്ത് ഐക്കൺ ആയി കുഞ്ചാക്കോ ബോബൻ അക്കാലഘട്ടത്തിൽ തരം​ഗം തീർത്തു.

ന്നാ താൻ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ ഒടുവിൽ പുറത്തിറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചാക്കോച്ചനെ ഈ സിനിമയിൽ കാണാനാവുന്നതെന്ന് ആരാധകർ പറയുന്നു. കുറേ നാളുകൾക്ക് ശേഷമാണ് നടന് വലിയ ഒരു ഹിറ്റ് ലഭിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

കൊഴിക്കോട് : സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു...

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

Popular this week