31.3 C
Kottayam
Wednesday, October 2, 2024

ബി.ജെ.പി-സി.പി.എം നേതാക്കള്‍ സമരവേദിയില്‍ ഒന്നിച്ചു,സമരം വിഴിഞ്ഞം പ്രക്ഷോഭത്തിനെതിരെ

Must read

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കൈകോർ‌ത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പങ്കെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇരു പാർട്ടി നേതാക്കളും മുൻപ് വേദി പങ്കിട്ടിരുന്നില്ല. വിഴിഞ്ഞം മുല്ലൂരിൽനിന്നാണ് ലോങ് മാർച്ച് ആരംഭിച്ചത്. കോൺഗ്രസ് വാർഡ് അംഗവും മാർച്ചിൽ പങ്കെടുത്തു.

വിഴിഞ്ഞം തുറമുഖത്തെ ഇല്ലാതാക്കാനാകില്ലെന്ന് പദ്ധതിക്കെതിരെ സമരം നടത്തുന്ന സമരസമിതിക്കു നന്നായി അറിയാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണം നിർത്തിവയ്ക്കാൻ ഒരു സർക്കാരിനും കഴിയില്ല. എൽഡിഎഫ് സർക്കാരായാലും പിന്നീട് വരുന്ന യുഡിഎഫ് സർക്കാരായാലും മറ്റേതെങ്കിലും സർക്കാർ വന്നാലും വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കുകയെന്നത് അസാധ്യമാണ്. കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്കു വീടുകൾ നിർമിച്ചു നൽകുന്നതുവരെ വാടക കൃത്യമായി നൽകും. 134 പേർക്ക് വാടക തുക കൈമാറിയെന്നും ആനാവൂർ പറഞ്ഞു.

കേന്ദ്രവും–സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നു വി.വി.രാജേഷ് പറഞ്ഞു. നിർമാണത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം, കോവളം, വാഴമുട്ടം, പാച്ചല്ലൂർ, തിരുവല്ലം, അമ്പലത്തറ, മണക്കാട്, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.

അതിനിടെ, വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് രംഗത്തെത്തി. പൊലീസിനു നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.

ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. ‘‘വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നൽകുന്നതിന് പിന്നിൽ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികൾ തന്നെയാണ്. ഇതിനായി വിദേശ ഫണ്ട് ചില ആളുകൾക്ക് വന്നിരിക്കുകയാണ്. മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് ഇൗ സമരത്തിന് പിന്നിൽ. അവരുമായി ബന്ധപ്പെട്ടവർക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയത്’ – ഇതായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week