31.3 C
Kottayam
Saturday, September 28, 2024

ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു, മൂന്നുപേർക്ക് തടവുശിക്ഷ,സംഭവം യുഎസ്സിൽ

Must read

മിഷിഗണ്‍:യുഎസ്സിൽ ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നവർക്ക് തടവുശിക്ഷ. സുഎസ് സംസ്ഥാനമായ മിഷി​ഗണിലെ ഡെമോക്രാറ്റിക് ​ഗവർണറായ ​ഗ്രെച്ചെൻ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), ഇയാളുടെ അമ്മായിഅച്ഛൻ പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് സംഘാം​ഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 

20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ​ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ​ഗൂഢാലോചന നടത്തിയതിന് 2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട 13 പേരിൽ ഉൾപ്പെടുന്നവരാണ് ഇവർ മൂന്നുപേരും. വോൾവറിൻ വാച്ച്‌മെൻ എന്ന സംഘത്തിലെ അം​ഗങ്ങളാണ് ഇവർ. കൊവിഡിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് ഇവർ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടത് എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.  

വിറ്റ്‍മെറിനെ തോക്കിൻമുനയിൽ നിർത്താനും രാജ്യദ്രോ​ഹം ആരോപിച്ച് വിചാരണ ചെയ്യാനും സംഘം പദ്ധതി ഇട്ടിരുന്നു. ഇത് രാജ്യത്ത് ഒരു കലാപത്തിനും ആഭ്യന്തരയുദ്ധത്തിനും കാരണമാകും എന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ.

 

സംഘത്തിന്റെ നേതാവ് ആദം ഫോക്സ് എന്ന 39 -കാരനെ വിറ്റ്‍മെറിനെ അവരുടെ ​ഹോളിഡേ ഹോമിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന് ഈ വർഷം ആദ്യം തന്നെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്ന മൂന്നുപേരുടെയും അഭിഭാഷകൻ പറഞ്ഞത് ഇവർക്ക് ​ഗവർണറെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നു. 2020 വേനൽക്കാലത്ത് തന്നെ അവർ സംഘവുമായി പിരിഞ്ഞിരുന്നു എന്നാണ്. 

യഥാക്രമം അഭിപ്രായ സ്വാതന്ത്ര്യം, തോക്ക് കൈവശം വയ്ക്കാനുള്ള അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യുഎസ് ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികൾ പ്രകാരം ഇവരെ ശിക്ഷിക്കാനാവില്ല എന്നും അഭിഭാഷകൻ പറഞ്ഞു. 

എന്നാൽ സംഘം ​ഗവർണറെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടിരുന്നതായി പ്രോസിക്യൂട്ടർ നിരീക്ഷിച്ചു. ഡിസംബർ 15 -ന് ശിക്ഷയ്ക്കായി കാത്തിരിക്കുന്നതിനിടെ തന്നെ ജഡ്ജി തോമസ് വിൽസൺ മൂന്ന് പേരെയും ജയിലിലടക്കാനുത്തരവിട്ടു. ഇതോടെ ​ഗവർണറെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ട കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം അഞ്ച് ആയിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week