32.4 C
Kottayam
Monday, September 30, 2024

കോഴിക്കോട്ട് 16കാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ തള്ളി; 4 പേർ പിടിയിൽ

Must read

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ തീവണ്ടിയില്‍വെച്ച് സൗഹൃദം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അതിഥിതൊഴിലാളികളായ നാലുപേര്‍ ആര്‍.പി.എഫ്. പിടിയില്‍.

പെണ്‍കുട്ടിയോടൊപ്പം യാത്രചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് (23) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ പിടിയിലായത്. പിടിയിലായവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരാണ്.

വാരാണസിയില്‍നിന്ന് ചെന്നൈയിലെ സഹോദരിയുടെ അടുത്തേക്ക് വരുകയായിരുന്ന ഖാസിപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തീവണ്ടിയില്‍വെച്ച് യുവാക്കള്‍ പരിചയപ്പെട്ട് സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് പാലക്കാടുവരെ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട്ടേക്ക് ബസ് മാര്‍ഗം എത്തിച്ച് പിന്നീട് പാളയം ബസ്സ്റ്റാന്‍ഡിന് പിറകിലുള്ള വാടകമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30-യോടെ അവശനിലയിലായ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് ആര്‍.പി.എഫ്. എസ്.ഐ. ഷിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം നടത്തിയ പരിശോധനയില്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചുതന്നെ പ്രതികളെയും പിടികൂടി. പിടിയിലായ പ്രതികളെ കസബ പോലീസിന് കൈമാറി. ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍, എസ്.ഐ. അപര്‍ണ അനില്‍കുമാര്‍, എ.എസ്.ഐ. ശ്രീനാരായണന്‍, വനിതാ കോണ്‍സ്റ്റബിള്‍ ഷില്‍ന, കോണ്‍സ്റ്റബിള്‍ സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ ചൈല്‍ഡ്ലൈന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week