24.9 C
Kottayam
Wednesday, May 15, 2024

കോട്ടയം അതിരമ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് വില്ലൂന്നി സ്വദേശി

Must read

കോട്ടയം: അതിരമ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചത് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ. ആർപ്പൂക്കര വില്ലൂന്നി എടാട്ടുതാഴയിൽ അജേഷാ(44)ണ് മരിച്ചത്. ജെസിബി ഓപ്പറേറ്ററാണ് അജേഷ്. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം.

അതിരമ്പുഴ ഭാഗത്തേയ്ക്കു പോയ അജേഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അജേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ ജിഷ, മക്കൾ അതുൽ, അമൽ (ഇരുവരും വിദ്യാർത്ഥികൾ). ഗാന്ധിനഗർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്‌ക്കാരം വ്യാഴാഴ്ച്ച മൂന്നിന് വീട്ടുവളപ്പിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week