32.4 C
Kottayam
Monday, September 30, 2024

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സര വള്ളംകളി രണ്ട് കൊല്ലത്തിന് ശേഷം

Must read

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളംകളിയുടെ ഫ്ലാഗ് ഓഫ്. 50 പള്ളിയോടങ്ങൾ പമ്പയാറ്റിൽ ആറന്മുള ശൈലിയിൽ തുഴയെറിയും. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് വള്ളംകളി നടക്കുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സര വള്ളംകളി നടക്കുന്നത്.

.

സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും.

സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം നിർവഹിക്കും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും.

എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ. എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.

ചെ​ന്നി​ത്ത​ലയിൽ പ​ള്ളി​യോ​ടം മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ സു​ര​ക്ഷാ നി​ർ​ദേ​ശം ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ

പ​ള്ളി​യോ​ടങ്ങളിലും വള്ളങ്ങളിലും അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളെ ക​യ​റ്റ​രു​തെന്ന് കളക്ടർ അറിയിച്ചു.

18നു ​താ​ഴെ പ്രാ​യ​മു​ള്ള​വ​രെ​യും ക​യ​റ്റ​രു​ത്. പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള്ള​ങ്ങ​ളി​ലും പോ​കു​ന്ന​വ​ര്‍​ക്ക് നീ​ന്ത​ലും തു​ഴ​ച്ചി​ലും അ​റി​യ​ണം. പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കൊ​പ്പം സു​ര​ക്ഷാ ബോ​ട്ട് സ​ഞ്ച​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

നിർദേശങ്ങൾ

  1. പ​ള​ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ ക​യ​റാ​വൂ.
  2. പ​ള്ളി​യോ​ട​ങ്ങ​ളി​ലും, വ​ള​ള​ങ്ങ​ളി​ലും 18 വ​യ​സ്സി​നു​മു​ക​ളി​ൽ ഉ​ള്ള​വ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ.
  3. പ്ര​തി​ക്ഷ​ണ സ​മ​യ​ത്ത് പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും തു​ഴ​ച്ചി​ൽ, നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു.
  4. പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും ക​യ​റു​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും സം​ഘാ​ട​ക​ർ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം.
  5. പ​ള​ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ഘാ​ട​ക​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
  6. പ​ള​ളി​യോ​ട​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ഒ​രു സു​ര​ക്ഷാ ബോ​ട്ട് അ​നു​ഗ​മി​ക്കേ​ണ്ട​തും അ​ത് സം​ഘാ​ട​ക​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
  7. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​ണം.
  8. ഈ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week