മുംബൈ:ലൈംഗിക പീഡന കേസിലെ പ്രതിയായ ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന നടത്തുന്നും. പരിശോധനയുമായി സഹകരിക്കണമെന്നും അടുത്ത തിങ്കളാഴ്ച രക്തസാമ്പിള്‍ നല്‍കണമെന്നും ബിനോയ് കോടിയേരിയോട് പൊലീസ് ആവശ്യപ്പെട്ടു.
പന്ത്രണ്ടേകാലോടെയാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പീഡന പരാതിയില്‍ ബിനോയ്ക്ക് കഴിഞ്ഞ ദിവസം മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നായിരുന്നു ജാമ്യത്തിലെ വ്യവസ്ഥ.
ദുബൈയിലെ ഡാന്‍സ് ബാര്‍ ജീനക്കാരിയായ ബീഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായാണ് പരാതി. ഈ ബന്ധത്തില്‍ തങ്ങള്‍ക്ക് കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ പരിശോധന നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. ഡി.എന്‍.എ അടക്കമുള്ള പരിശോധനകളോട് സഹകരിയ്ക്കണമെന്ന് കോടതി നേരത്തെ ബിനോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.