കോട്ടയം: ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാനായി കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ വിഎം സിറാജ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 27 അംഗ കൗണ്‍സിലില്‍ 16 അംഗങ്ങളുടെ പിന്തുണയാണ് നിസാറിന് ലഭിച്ചത്. 11 യുഡിഎഫ് വോട്ടുകള്‍ക്ക് പുറമേ സിപിഐഎം പുറത്താക്കിയ മുന്‍ ചെയര്‍മാന്‍ ടിഎം റഷീദിന്റെ വോട്ടും, എസ്ഡിപിഐയുടെ നാല് വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചു.
നേരത്തെ മുസ്ലിം ലീഗ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ തയാറാകാതെ വന്നതോടെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചിരുന്നു. 28 സീറ്റുള്ള നഗരസഭയില്‍ മുസ്ലിം ലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് മൂന്നും പ്രതിനിധികളാണ് ഉള്ളത്. എല്‍ഡി എഫിന് എട്ടും എസ്ഡിപിഐ ജനപക്ഷം എന്നിവര്‍ക്ക് നാല് സീറ്റ് വീതവും ഉണ്ട്. നേരത്തെ മൂന്ന് തവണ അവിശ്വാസത്തിലൂടെ ചെയര്‍മാന്‍മാരെ ഇവിടെ പുറത്താക്കിയിട്ടുണ്ട്.