25.5 C
Kottayam
Monday, September 30, 2024

മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു;സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്

Must read

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി.റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചിച്ചു. 1999-ൽ രക്താർബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്‌സയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ടാസ് വാർത്താ ഏജൻസി അറിയിച്ചു.

ശീതയുദ്ധം അവസാനിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ച തടയുന്നതിൽ ഗോർബച്ചേവ് പരാജയപ്പെട്ടിരുന്നു,​ . രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജർമ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്ക്കൽ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോർബച്ചെവിന് കഴിഞ്ഞിരുന്നു,​ കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിന്” 1990-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

സോവിയറ്റ് യൂണിയനും യു.എസും ബ്രിട്ടനും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ കാലഘട്ടമായ 1991-ൽ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച പരിഷ്കരണ ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാർച്ച് 2 നാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഗോർബച്ചേവ് 1990- 1991 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായി. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതൽ വികേന്ദ്രീകരിക്കാനുമുള്ള ഗോർബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്.

സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോർബച്ചേവ് ആണ്. കർഷക കുടുംബത്തിലായിരുന്നു ഗോർബവ്വേവിന്റെ ജനനം. 1946 ൽ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളിൽ അംഗത്വമെടുത്തു. 1952 ൽ മോസ്‌കോ സ്റ്റേറ്റ് സർവകലാശാലയിൽ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുന്നത്. 1955 ൽ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കോംസമോളിൽ വ്യത്യസ്ത പദവികൾ അലങ്കരിച്ചിട്ടുണ്ട്. 1970 ൽ ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ റീജിയൺ സെക്രട്ടറിയായി ചുമതലയേറ്റു.

1971ലാണ് ഗോർബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമാവുന്നത്. ശേഷം 1978 ൽ അദ്ദേഹം പാർട്ടിയുടെ അഗ്രികൾച്ചർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടു. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് മുഴുവൻ സമയ മെമ്പറാകുന്നത്.

ഗോർബച്ചേവിന്റെ രാഷ്ട്രീയ വളർച്ചക്ക് പിന്നിൽ മുതിർന്ന പാർട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായിൽ സുസ്ലോവിന്റെ പങ്ക് വളരെ പ്രധാനമാണ്. യൂറി അന്ത്രോപോവ് പാർട്ടി ജെനറൽ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം (198284) ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോർബച്ചേവ്.

സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികൾക്ക് അന്ത്യം വരുത്തുന്നതിലും കൂടുതൽ ജനാധിപത്യമായ രീതികൾ നടപ്പിലാക്കുന്നതിലും വളരെ വിജയകരമായിരുന്നു ഗോർബച്ചേവ്. എന്നാൽ പാർട്ടിയിലെ തന്നെ ഒരുപാട് പേർ അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായിരുന്നു. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോർബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലിൽ പാർപ്പിച്ചിരുന്നു.

1991 ഡിസംബർ 25 ന് സോവിയറ്റ് യൂണിയൻ തകർതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വേക്കേണ്ടി വന്നു ഗോർബച്ചേവിന്. 1996 ൽ റഷ്യൻ പ്രസിഡന്സ്ഥാറ്ന ത്തേക് മത്സരിച്ച അദ്ദേഹം ഒരു ശതമാനം വോട്ടു പോലും നേടാനാകാതെ പരാജയപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week