24.4 C
Kottayam
Sunday, September 29, 2024

‘ദ സാത്താനിക് വേഴ്സസ്’ പുസ്തകത്തിന്റെ പേരില്‍ ജീവനെടുക്കാന്‍ ഫത്വ; 13 വര്‍ഷം ഒളിവുജീവിതം,സല്‍മാന്‍ റുഷ്ദിയുടെ നില അതീവഗുരുതരമായി തുടരുന്നു

Must read

ന്യൂയോർക്ക്: യുഎസിൽ പൊതുപരിപാടിക്കിടെ ആക്രമണത്തിന് ഇരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്. 34 വർഷങ്ങൾക്ക് മുൻപ് എഴുതിയ തന്റെ നാലാമത്തെ നോവലായ ദ സാത്താനിക് വേഴ്സസിലൂടെയാണ് റുഷ്ദി വിവാദത്തിലേക്ക് വഴുതി വീണത്. പ്രവാചക നിന്ദ ആരോപിച്ച് ഇന്ത്യയിൽ അടക്കം നിരോധനം ഏർപ്പെടുത്തിയ പ്രസിദ്ധീകരണമായിരുന്നു ഇത്. നിരവധി വധിഭീഷണികളും ഫത്വകളും റുഷ്ദിക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

സൽമാൻ റുഷ്ദിക്കെതിരെ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള റുഹോല്ല ഖൊമേനിയുടെ ഫത്‌വയ്ക്ക് മൂന്ന് പതിറ്റാണ്ട് പൂർത്തിയായിരിക്കെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായിരിക്കുന്നത്. 1989ലാണ് റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യുഎസ് ഡോളർ ഇനാം പ്രഖ്യപിച്ച് ഫത്വ പുറത്തിറക്കിയത്.

‘സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനെതിരെ ദൈവനിന്ദ എന്ന ആരോപണമാണ് തീവ്ര മതവാദികൾ ഉയർത്തിയിരുന്നത്. ഫത്വ പ്രഖ്യാപിച്ചതിന് പിന്നാലെ റുഷ്ദിക്ക് ബ്രിട്ടൺ പോലീസ് സംരക്ഷണം നൽകിയിരുന്നു. 13 വർഷത്തോളം കാലം അദ്ദേഹം ജോസഫ് ആൻ്റൺ എന്ന കള്ളപ്പേരിൽ സുരക്ഷിതമായ താവളങ്ങളിലൂടെ താമസിച്ച് വരികയായിരുന്നു. ഇതിൽ ആദ്യത്തെ ആറ് മാസത്തിനുള്ളിൽ മാത്രം 56 തവണ താമസം മാറിയതായാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ നോവലിസ്റ്റ് മരിയാൻ വിഗ്ഗിൻസുമായുള്ള വേർപിരിയൽ അദ്ദേഹത്തെ കടുത്ത ഏകാന്തതയിലേക്ക് നയിച്ചു. തന്റെ ഈ സമയങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. “എനിക്ക് സംസാരിക്കാൻ പോലും കഴിയില്ല. മകനോടൊപ്പം പാർക്കിൽ ഫുട്ബോൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണ, നിസ്സാരമായ ജീവിതം: എന്റെ അസാധ്യമായ സ്വപ്നം.” അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പിൽ കുറിക്കുന്നു.

ഈ ഫത്വയെ പരസ്യമായി എതിർത്തുകൊണ്ട് അമേരിക്കയും ഫ്രാൻസും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. വിഷയത്തിൽ സൽമാൻ റുഷ്ദി ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നുവെങ്കിലും ഫത്വ പിൻവലിക്കുവാൻ ഇറാൻ തയ്യാറായില്ലെന്ന് മാത്രമല്ല ഇനാമായി പ്രഖ്യാപിച്ച തുക ഉയർത്തുകയും ചെയ്തു.

സംഭവം അനുസ്മരിച്ചുകൊണ്ട് ഗ്രന്ഥകാരനും റുഷ്ദിയുടെ സുഹൃത്തുമായ ഇയാൻ മക്ഇവാൻ ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ, “ആദ്യത്തെ കുറച്ച് മാസങ്ങൾ വളരെ മോശമായിരുന്നു. ഫത്വ പ്രഖ്പിക്കുന്നതിന് മുൻപ് തന്നെ ഇറാനിയൻ ചാരന്മാരും പ്രൊഫഷണൽ കൊലയാളികളും, യുകെയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ ആവേശം വളരെ തീവ്രമായിരുന്നു, ജനക്കൂട്ടം ഭയപ്പെടുത്തിക്കൊണ്ടിരുന്നു, അവർ തെരുവിൽ പുസ്തകങ്ങൾ കത്തിച്ചു, “റുഷ്ദി മരിക്കണം” എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. എന്നാൽ ആരെയും പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടില്ല.”

പുസ്തകത്തിന് പുറമെ പ്രസിദ്ധീകരണ ശാലകളും ആക്രമിക്കപ്പെട്ടു. ജപ്പാൻ, ഇംഗ്ലണ്ട്, തുർക്കി, ഇറ്റലി, അമേരിക്ക, നോർവേ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, ഫത്വയുടെ പശ്ചാത്തലത്തിൽ യുകെയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വരെ വിച്ഛേദിക്കപ്പെട്ടു.

1990-ൽ “ഇൻ ഗുഡ് ഫെയ്ത്ത്” എന്ന ലേഖനത്തിലൂടെ എഴുത്തുകാരൻ പുസ്തകത്തേക്കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതിഗതികൾ ശാന്തമായില്ല. 1991-ൽ തന്റെ ഒളിവ് ജീവിതത്തിൽ നിന്ന് റുഷ്ദി ക്രമേണ ഉയർന്നുവന്നു, എന്നാൽ, അദ്ദേഹത്തിന്റെ ജാപ്പനീസ് പരിഭാഷകൻ ആ വർഷം ജൂലൈയിൽ കൊല്ലപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഇറ്റാലിയൻ പരിഭാഷകന് കുത്തേറ്റു. രണ്ട് വർഷത്തിന് ശേഷം ഒരു നോർവീജിയൻ പ്രസാധകൻ വെടിയേൽക്കുകയും ചെയ്തു. എന്നാൽ ഖൊമേനിയുടെ ആഹ്വാനത്തേ തുടർന്നാണ് ആക്രമണം നടന്നതെന്ന് ഒരിക്കലും വ്യക്തമായിരുന്നില്ല. പിന്നേയും ഏറെ നാൾ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ 1998ൽ റുഷ്ദിക്കെതിരായ വധശിക്ഷ ഇറാൻ ഔദ്യോഗികമായി തന്നെ പിൻവലിച്ചു. എന്നാൽ, ഫത്വ ഇതുവരേയും പിൻവലിക്കാൻ ഇറാൻ തയ്യാറായിട്ടില്ല.

പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയും ഈ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 1988 ഒക്ടോബർ മാസം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം പിന്തുണ നേടാമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസർക്കാർ പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചതെന്ന് ആരോപണമുണ്ട്. ഇന്ത്യ അടക്കം ഏകദേശം 20 രാജ്യങ്ങൾ ഈ പുസ്തകത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

1947ൽ മുംബൈയിൽ ജനിച്ച റുഷ്ദി 14ാം വയസ്സിൽ തന്നെ ഇംഗ്ലണ്ടിലേക്ക് താമസം മാറിയിരുന്നു. 1990-കളുടെ അവസാനത്തിൽ ന്യൂയോർക്കിലേക്ക് താമസം മാറിയ റുഷ്ദി, കഴിഞ്ഞ 20 വർഷക്കാലമായി അമേരിക്കയിൽ തന്നെയാണ് താമസിച്ച് വരുന്നത്. വർഷങ്ങളോളം ഒളിവിൽ ജീവിച്ച അദ്ദേഹം പിന്നീട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. കൂടാതെ, പാശ്ചാത്യ രാജ്യങ്ങളിൽ പലരും അഭിപ്രായ സ്വാതന്ത്ര്യ നായകനായാണ് അദ്ദേഹത്തെ കാണക്കാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week