26.2 C
Kottayam
Friday, June 5, 2026

ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം; ജാനകി സുധീറിന്റെ പുതിയ ഫോട്ടോഷൂട്ട്‌

Must read

കൊച്ചി:ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ജാനകി സുധീര്‍ എന്ന താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ജീവിതത്തില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണ് ജാനകി. ബിഗ് ബോസ് വീട്ടില്‍ വച്ച് ഇത് തുറന്നു പറയുകയും ചെയ്തിരുന്നു ജാനകി. എന്നാല്‍ ഷോയില്‍ വെറും ഒരാഴ്ച മാത്രമാണ് ഈ താരം നിന്നിരുന്നത്.

ഇപ്പോഴിതാ ‘ഒരു തുറന്ന് കാട്ടല്‍’ വൈറലാവുകയാണ്. ജാനകിയുടെ അര്‍ധനഗ്‌ന ഫോട്ടോഷൂട്ട് . ആഭരണ വിഭൂഷയായി നില്‍ക്കുന്ന അര്‍ധനഗ്‌ന ഫോട്ടോഷൂട്ട് ആണ് വൈറലാവുന്നത്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം. ഫോട്ടോഷൂട്ട് ബോള്‍ഡ് ആണെങ്കിലും, ചിത്രത്തില്‍ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്. രൗണക് ശങ്കര്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയിരിയ്ക്കുന്നത്.

- Advertisement -

അതേസമയം നേരത്തെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ജാനകി നടത്തിയിരുന്നു. തന്റെ ശരീരത്തില്‍ തനിക്ക് കംഫര്‍ട്ട് ആയ രീതിയിലുള്ള ഫോട്ടോഷുകള്‍ നടത്തുന്നതിനോട് യാതൊരു എതിര്‍പ്പും ഇല്ല എന്ന് ജാനകി നേരത്തെ തന്നെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ജാനകി. എന്നാല്‍ ഒന്നിനു മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ എല്ലാത്തിനും വ്യക്തമായ മറുപടി തന്നെ ജാനകി കൊടുക്കാറുണ്ട് .

- Advertisement -

ലെസ്ബിയനായ പെണ്‍കുട്ടികളുടെ കഥ പറഞ്ഞെത്തിയ ചിത്രമാണ് ഹോളിവുണ്ട്. ബിഗ് ബോസ് താരവും നടിയുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേ സമയം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ ജാനകി പങ്കെടുത്തിരുന്നു.

ഓരോ അഭിമുഖം തീരുമ്പോഴും സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പുതിയ ചില കാര്യങ്ങളാണ് നടി പറയുന്നത്. അതിലൊന്ന് ചിത്രത്തിലെ ചുംബന രംഗമാണ്. ഇതുവരെ പുരുഷന്മാരെ മാത്രം ചുംബിച്ച താന്‍ ഒരു സ്ത്രീയെ ചുംബിച്ചത് എങ്ങനെയാണെന്ന് ജാനകി വെളിപ്പെടുത്തുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജാനകി മനസ് തുറന്നത്.

- Advertisement -

ഇതുപോലൊരു സിനിമ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ജാനകി സുധീര്‍ പറയുന്നതിങ്ങനെയാണ്..

‘സിനിമയിലേക്കുള്ള അവസരം തന്നപ്പോള്‍ ആദ്യം രണ്ടാമത്തെ നായികയാവാനാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എന്തോരം പെര്‍ഫോമന്‍സ് ചെയ്യാനുണ്ടെന്ന് മനസിലായി. എനിക്ക് സിനിമ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. പലരോടും ചെറിയ ചാന്‍സാണെങ്കില്‍ പോലും തരണമെന്ന് അങ്ങോട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാവരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ എന്നെ തിരിച്ചറിയൂ എന്ന ബോധം അന്നും ഇന്നുമുണ്ടെന്ന്’ ജാനകി പറയുന്നു.

ലെസ്ബിയന്‍ കഥാപാത്രം ഏറ്റെടുത്തതിനെ കുറിച്ച് ചോദിച്ചാല്‍ നടിയുടെ മറുപടി ഇങ്ങനെയാവും.. ‘ലെസ്ബിയനായിട്ടുള്ള ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുന്‍പേ അതേ കുറിച്ച് അറിയാമായിരുന്നു. ലെസ്ബിയനായൊരു സുഹൃത്ത് എനിക്കുണ്ട്. ഞങ്ങള്‍ ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്.

ആ സമയത്ത് പുള്ളിക്കാരിയ്ക്ക് ഒരു കപ്പിളുണ്ടായിരുന്നു. അതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെയാണ് അവരും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ഏറ്റെടുക്കുന്നത്’ ജാനകി കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് ഷോ യിലേക്ക് പോയപ്പോള്‍ ഇതിനെക്കാളും വലിയ ആളുകളെ ഞാനവിടെ കണ്ടു. ഇപ്പോഴും ഐഡിന്റിറ്റി എന്താണെന്ന് അറിയാത്ത ആളുകളുണ്ട്. അവരോട് ഇതിനെ കുറിച്ച് പറയുമ്പോള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഒരുപാട് ആളുകള്‍ ഇതുപോലത്തെ കഥകളൊക്കെ സിനിമയാക്കി വരുന്നുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സുഹൃത്തുക്കളും എന്റെ സിനിമയ്ക്ക് സപ്പോര്‍ട്ട് നല്‍കി കൂടെ വന്നിരുന്നു.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ കുറിച്ച്..

‘ബോള്‍ഡ് ഷൂട്ട് ചെയ്ത് തുടങ്ങിയതോടെ എനിക്ക് നെഗറ്റീവും പോസിറ്റീവും കമന്റുകള്‍ കിട്ടുമായിരുന്നു. പിന്നെ ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറ് പോലുമില്ല. എന്റെ കംഫര്‍ട്ട് സോണില്‍ നിന്നാണോ ചെയ്യുന്നതെന്ന് മാത്രം നോക്കിയാല്‍ മതിയല്ലോ. എന്റെ ചുറ്റുമുള്ളവര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. അവരെനിക്ക് നല്ല സപ്പോര്‍ട്ടാണ് തരുന്നത്.

എല്ലാവരെയും കൊണ്ട് പോസിറ്റീവ് പറഞ്ഞിട്ട് ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റില്ല. എന്റെ ശരി ഞാന്‍ ചെയ്യുന്നു. അത് സ്വീകരിക്കുന്നവര്‍ സ്വീകരിക്കും. അല്ലാത്തവര്‍ പ്രതികരിച്ച് കൊണ്ടേയിരിക്കും’ ജാനകി പറയുന്നു.

സിനിമയില്‍ കിസ് ചെയ്യുന്നൊരു രംഗമുണ്ട്. ഞാനിത് വരെ ആണുങ്ങളെ മാത്രമേ ചുംബിച്ചിട്ടുള്ളു. പെണ്ണുങ്ങളെ ചുംബിച്ചിട്ടില്ല. അതെനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. സംവിധായകനോട് ഞാനിതിനെ കുറിച്ച് പറഞ്ഞു. ‘നീയൊരു ആണിനെ കിസ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ്’ ഇതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് കണ്ണുമടച്ച് അതങ്ങ് ചെയ്തുവെന്ന് ജാനകി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week