28.2 C
Kottayam
Friday, June 5, 2026

ലക്ഷ്മിയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത ആ വ്യക്തി ഒടുവില്‍ സ്റ്റാര്‍ മാജിക് വേദിയിലേക്ക്

Must read

കൊച്ചി:ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ലക്ഷ്മി നക്ഷത്ര എന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും തന്റെ ആരാധകരെ കാണാനായി സമയം കണ്ടെത്താര്‍ ഉണ്ട് ലക്ഷ്മി. ലക്ഷ്മിയോടുള്ള ആരാധന പലവിധത്തിലാണ് ഇവരെല്ലാം അറിയിക്കുന്നത്. ചിലര്‍ സമ്മാനങ്ങള്‍ നല്‍കി സ്‌നേഹം അറിയിക്കുമ്പോള്‍ മറ്റു ചിലര്‍ ലക്ഷ്മിയുടെ മുഖമോ പേരോ ശരീരത്തില്‍ പച്ചകുത്തിയാണ് സ്‌നേഹം അറിയിക്കുന്നത്.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ആരാധകന്‍ നെഞ്ചില്‍ ലക്ഷ്മിയുടെ മുഖം പച്ചകുത്തിയാണ് ആ സ്നേഹം കാണിച്ചത്. അതിന്റെ വീഡിയോ ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ ആളെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലക്ഷ്മി. ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍മാജിക്കിന്റെ എപ്പിസോഡില്‍ അതിഥിയായി ആ ആരാധകനും എത്തുന്നുണ്ട്. അതിന്റെ പ്രമോ ഇതിനോടകം സ്റ്റാര്‍മാജിക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തന്നെ ഇത്രയധികം സ്നേഹിക്കുന്ന കാര്‍ത്തിക് എന്ന ആള്‍ക്കൊപ്പമുള്ള ഫോട്ടോ ലക്ഷ്മിയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

വേറിട്ട അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഇന്ന് സ്റ്റാര്‍ മാജികിലാണ് താരം തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി തന്റെ കുഞ്ഞു വിശേഷം പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ സ്വന്തമായി ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു ലക്ഷ്മി .

- Advertisement -

- Advertisement -

ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ

നീല സാരിയണിഞ്ഞായിരുന്നു പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. 2021 നെക്കുറിച്ചും പുതുവര്‍ഷത്തെക്കുറിച്ചുമൊക്കെയായിരുന്നു ലക്ഷ്മി തുടക്കത്തില്‍ സംസാരിച്ചത്. ഒരുപാട് സന്തോഷം ലഭിച്ച വര്‍ഷമായിരുന്നു 2021. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാനായതും 1 മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സിനേയും നേടാനായി. ഇന്‍സ്റ്റഗ്രാമിലും 1 മില്യനായി. വീട്ടില്‍ പാപ്പുവും പൂപ്പിയും വന്നത്. അങ്ങനെ ഒരുപാട് സന്തോഷങ്ങളാണ് പോയ വര്‍ഷം ലഭിച്ചതെന്ന് ലക്ഷ്മി പറയുന്നു.

കല്യാണം ആയോ

കല്യാണം ആയോ എന്ന ചോദ്യത്തിന് തൃശൂര്‍കാര്‍ക്ക് ഒറ്റമറുപടിയേ ഉണ്ടാവുള്ളൂ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. കവര്‍ ഗേളാവണം, മുഖചിത്രം വരണം, പരസ്യത്തില്‍ അഭിനയിക്കണം അങ്ങനെ കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു. ജിജെ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി. നല്ല മാലയാണല്ലോ എന്ന് ഞാനിട്ട മാല കണ്ട് പറയുന്നവരോട് ഞാന്‍ ഈ ജ്വല്ലറിയെക്കുറിച്ച് പറയാറുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

- Advertisement -

ഡിംപിൾ റോസും കുടുംബവും

കല്യാണ സീസണൊക്കെയായി. ലേറ്റസ്റ്റായിട്ടുള്ള ട്രെന്‍ഡി ആഭരണ കലക്ഷനുകളും ലക്ഷ്മി കാണിച്ചിരുന്നു. സ്വര്‍ണം വാങ്ങാന്‍ വന്നവരുമായും ലക്ഷ്മി സംസാരിച്ചിരുന്നു. ഡിംപിള്‍ റോസിനേയും കുടുംബത്തേയും ലക്ഷ്മി വീഡിയോയില്‍ കാണിച്ചിരുന്നു. കുഞ്ഞിന് സ്വര്‍ണ്ണം മേടിക്കാനായി വന്നതാണ്, ആദ്യമായാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. ഭയങ്കര ഹാപ്പിയായാണ് പോവുന്നതെന്ന് ഡിംപിള്‍ ലക്ഷ്മിയോട് പറഞ്ഞത്.

ആരാധകരുടെ കമന്റുകൾ

നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരാധകരുടെ സ്നേഹാന്വേഷണങ്ങൾക്കും പിന്തുണയ്ക്കുമെല്ലാം ലക്ഷ്മി മറുപടി നൽകിയിരുന്നു. മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം വീണ്ടും നേടിയതിൽ നിരവധി പേരാണ് ലക്ഷ്മിയെ അഭിനന്ദിച്ചിട്ടുള്ളത്. ഒന്നിന് പിറകെ ഒന്നായ് 5 അവാർഡുകൾ ഈ നക്ഷത്രത്തെ ജനങ്ങൾ നെഞ്ചിൽ സ്വീകരിച്ചു എന്നതിനുള്ള തെളിവ് ഇനിയും ഒരുപാട് പുരസ്കാരങ്ങൾ തേടി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

തെറ്റിദ്ധരിച്ച് പോയി

അഭിമാനം സന്തോഷം. ഒരുപാടുപേർക്ക് ഉപകാരപ്രദമായ വീഡിയോ. ഇഷ്ട്ടായിമോളെ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. “വാക്കുകൾ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും നിലനിൽക്കും. അത്‌ സൗഹൃദമായാലും സ്നേഹമായാലും “ഒരുപാട് സ്നേഹത്തോടെ, പ്രാർഥനയോടെ എന്നായിരുന്നു വീഡിയോയ്ക്ക് താഴെയായി ഒരാൾ കമന്റിട്ടത്. തമ്പ് കണ്ടപ്പോൾ ചേച്ചിയുടെ വിവാഹമാണെന്ന് തെറ്റിദ്ധരിച്ച് പോയി, പിന്നീടാണ് സംഭവം മനസിലായതെന്ന കമന്റും വീഡിയോയ്ക്ക് താഴെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week