31.7 C
Kottayam
Thursday, May 2, 2024

ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ രണ്ട് സ്ത്രീകൾ തോട്ടിൽ വീണു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Must read

തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. ഇവരില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾ രക്ഷപ്പെട്ടു.

ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിൻ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു.

ട്രയിൻ പോകുന്നതിനിടെ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണയ്ക്ക് (28) ആണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളത്തിൽ വീണ ഫൗസിയയെ (35) നാട്ടുകാർ രക്ഷപ്പെടുത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week