തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില (Todays Gold Rate) ഇന്ന് 37,480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 75 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്.ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജൂലൈ 5ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണം ഇന്ന് 1745 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 600 രൂപ ഇടിഞ്ഞ് 37,480 രൂപയായി. രണ്ടു ദിവസം കൊണ്ടു പവന് ആയിരം രൂപ കുറഞ്ഞു.രാജ്യാന്തര വിപണിയിൽ ശക്തമായി തുടരുന്ന ഡോളർ സ്വർണത്തിന് വീണ്ടും ഇടിവ് നൽകി. ബോണ്ട് യീൽഡ് 2.90%ൽ തുടരുന്നത് അമേരിക്കൻ ഓഹരികൾക്ക് പ്രിയമേറ്റിയതും സ്വർണത്തിന് ക്ഷീണമായി. സ്വർണവിലയിലെ ഇടിവ് ആഭരണ വിൽപന വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പലേടത്തും വ്യാപാരം മൂന്നു മടങ്ങായി. ഒന്നാം പാദത്തിൽ മികച്ച വിൽപന നടന്ന ടൈറ്റൻ ഓഹരിവില ഇന്നു രാവിലെ ആറു ശതമാനം കുതിച്ചു. കല്യാൺ ജ്വല്ലേഴ്സും നാലു ശതമാനത്തോളം ഉയർന്നു.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
ജൂൺ 21- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 38,120 രൂപ
ജൂൺ 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 37,960 രൂപ
ജൂൺ 23- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 38,120 രൂപ
ജൂൺ 24- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 37,960 രൂപ
ജൂൺ 25- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,040 രൂപ
ജൂൺ 26- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 38,040 രൂപ
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില – 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,320 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില – 38,280 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,200 രൂപ
ജൂലൈ 03- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 38,200 രൂപ
ജൂലൈ 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 05- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,480 രൂപ
ജൂലൈ 06- ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ