NationalNews

ബിഹാറിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ

പാറ്റ്ന : ബിഹാറിൽ അഞ്ച് വയസ്സുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ. ആറു വയസുകാരനെ അധ്യാപകൻ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മറ്റൊരു വിദ്യാർത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് അധ്യാപകൻ വിദ്യാർഥിയെ തല്ലിയത്. കുട്ടി ബോധ രഹിതനാകുന്നത് വരെ ഇയാൾ തല്ലിയതായി രക്ഷിതാക്കൾ പറയുന്നു. 

ബീഹാറിലെ ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകൻ അഞ്ച് വയസ്സുള്ള വിദ്യാർത്ഥിയെ നിഷ്കരുണം മർദിക്കുന്ന വീഡിയോ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മർദ്ദനമേറ്റ് ബോധരഹിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പട്‌ന ജില്ലയിലെ ധനരുവ ബ്ലോക്കിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിലെ ഒരു യുവ അധ്യാപകൻ അഞ്ച് വയസ്സുള്ള വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിക്കുകയും പിന്നീട് മുടി വലിക്കുകയും ചെയ്യുന്നതാണ് ദൃശ്യം.

തന്നെ അടിക്കരുതെന്ന് വിദ്യാർത്ഥി കരഞ്ഞുകൊണ്ട് അധ്യാപകനോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പേടിച്ചുപോയ മറ്റ് വിദ്യാർത്ഥികൾ ടീച്ചറെ തടയാൻ ധൈര്യം കാണിച്ചില്ല. കുട്ടി പിന്നീട് ബോധരഹിതനായി നിലത്തു വീണു. പിന്നീട് നാട്ടുകാരിൽ ചിലർ അധ്യാപകനെ പിടികൂടി മർദിച്ചു. അധ്യാപകന് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് കോച്ചിംഗ് സെന്റർ ഉടമ അമർകാന്ത് കുമാർ പറഞ്ഞു. അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്നേഷണം ആരംഭിച്ച പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker