KeralaNews

സംസ്ഥാനത്ത് വാഹനപരിശോധനയും ഡിജിറ്റലാകുന്നു; സൗകര്യം ആദ്യം പ്രയോജനപ്പെടുത്തുന്നത് കൊച്ചിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന ഡിജിറ്റലാക്കുന്നു. ഇതിനായുള്ള പ്രത്യേക ഉപകരണം എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റല്‍ വാഹന പരിശോധന വൈകാതെ തന്നെ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നാണ് വിവരം.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവഹന്‍ എന്ന വെബ്സെറ്റ് മുഖേനയാണ് സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ പിഴത്തുക ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി അടക്കേണ്ടതില്ലെന്നതും പ്രത്യേക പിഴത്തുക ഇല്ലെന്നതും ആണ് ഗുണം.

കേന്ദ്രീകൃതമായ മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം വരുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ വാഹന പരിശോധന. രാജ്യമൊട്ടാകെ ഇത് നടപ്പിലാക്കാന്‍ പോകുകയാണ്. പ്രത്യേക ഡിജിറ്റല്‍ ഉപകരണത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് റോഡിലൂടെ വരുന്ന വാഹനത്തിന്റെ വിവരങ്ങള്‍ അറിയാനാകും. ഇന്‍ഷൂറന്‍സ്, ടാക്സ്, ഫിറ്റ്നസ്, അമിത വേഗത എന്നിവയെല്ലാം പെട്ടെന്ന് തന്നെ അറിയാം.

നിയമംഘനം അതിനുള്ള പിഴയും മറ്റു വിവരങ്ങളും ഉപകരണത്തില്‍ തെളിയും. പിന്നീട് ഇത് വാഹന ഉടമയ്ക്ക് നോട്ടീസായി നല്‍കും. ഡ്രൈവിംഗ് ലൈസന്‍സിലെ ക്രമക്കേടുകളും യന്ത്രം കണ്ടെത്തും. നേരത്തെ ഡ്രൈവറോ വാഹനമോ കുറ്റകൃത്യത്തില്‍ പെട്ടിട്ടുണ്ടോ എന്നതും അറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button