24.6 C
Kottayam
Sunday, September 8, 2024

മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം പോലീസുകാരന്റെ സഹോദരന്റേത്, മരണകാരണം വ്യക്തമല്ല

Must read

പാലാ: ഭരണങ്ങാനത്ത് മീനച്ചിലാറ്റിലെ കടവിൽ കണ്ടെത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരന്റെ മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. വ്യാപാരി കൂടിയായ വെട്ടിക്കൽ സാബു കുമാറാണ് മരിച്ചത്. പള്ളിക്കത്തോട്ടിൽ വ്യവസായസ്ഥാപനം നടത്തുകയായിന്നു.  രണ്ടുദിവസം മുമ്പാണ് കാണാതായത്. അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെയാണ് പുഴയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ യുവാവ് മൃതദേഹം കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്‌. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ കൃത്യമായ ചിത്രം നൽകാനാവൂ എന്ന് പോലീസ് അറിയിച്ചു ആത്മഹത്യ ആണോ അതോ കൊലപാതകമാണോ എന്ന കാര്യത്തെ കുറിച്ചും വിശദമായി അന്വേഷണം നടക്കുമെന്ന് പോലീസ്  അറിയിച്ചു. മരിച്ചയാളുടെ സാമ്പത്തിക പശ്ചാത്തലം സാമ്പത്തികബാധ്യതകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

Popular this week