33.6 C
Kottayam
Tuesday, October 1, 2024

അന്ന് ആ പെണ്‍കുട്ടിയുടെ കൂടെ ഒരാളെ അയച്ചിരുന്നുവെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നില്ല…ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും നടൻ മധു

Must read

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച്‌ നടന്‍ മധു. ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ആവരുതേയെന്ന് ആഗ്രഹിക്കുന്നതായും മധു പറഞ്ഞു.

ആക്രമണത്തിനിരയായ ആ രാത്രിയില്‍ ആ പെണ്‍കുട്ടിയുടെ കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ടി.വിയില്‍ ഇങ്ങനെ വാര്‍ത്തകള്‍ കാണേണ്ട ഗതികേട് വരുമായിരുന്നോയെന്ന് മധു ചോദിച്ചു. പഴയ കാല നടിമാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, പൊന്നമ്മ ചേച്ചി എന്നിവരാരും ഒറ്റക്ക് കാറില്‍ സഞ്ചരിച്ച്‌ കണ്ടിട്ടില്ലെന്നും മധു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

മധുവിന്‍റെ വാക്കുകള്‍:

ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആവരുതേയെന്ന് ആഗ്രഹിക്കുന്നു. ഇതിന്‍റെ പുറകില്‍ എന്തൊക്കെയോയുണ്ട്. ദിവസവും ടി.വി ഓണ്‍ ചെയ്താല്‍ മുക്കാല്‍ ഭാഗവും ഇത് തന്നെയാണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിന് ഒരു അന്ത്യമില്ല. അപ്പോഴൊക്കെ ഞാനൊരൊറ്റ കാര്യമാണ് ആലോചിച്ചത്. ഞാനാരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയുകയല്ല. നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെ ആയിക്കൊള്ളട്ടെ സന്ധ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറില്‍ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ? ഇല്ലല്ലോ. നടി ആയിക്കോട്ടെ, ഐഎഎസുകാരി ആയിക്കോട്ടെ പൊലീസുകാരി ആയിക്കോട്ടെ ആരും ആയിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല, വെള്ളം എടുത്ത് കൊടുക്കാന്‍ പോലും ഒരാളെ കൂടെ കൊണ്ടുപോകും.

അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച്‌ ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരോ ഹെയര്‍ സ്റ്റൈലിസ്റ്റോ അല്ലെങ്കില്‍ മേക്കപ്പ് അസിസ്റ്റന്‍റോ, വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി, പകല്‍ പോലും എനിക്ക് അറിയില്ല.

ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്ബോള്‍ വീട്ടുകാര്‍ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നുവെങ്കില്‍ ടി.വിയില്‍ ഇങ്ങനെ കാണേണ്ട ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കും. അല്ലാതെ ഞാന്‍ ആരെയും കുറ്റപെടുത്തില്ല. കാരണം സത്യം എനിക്ക് അറിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week