കൊല്ലം: അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ കുന്നിന്റെ മുകളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അൻസാരി–ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുലരുവോളം നടത്തിയ തിരച്ചിലിനാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News