തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. മൺസൂൺ കാല സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളം നിസാമുദ്ധീൻ മംഗള രാവിലെ 10.40 ന് സർവീസ് ആരംഭിക്കും. എറണാകുളം അജ്മീർ മരുസാഗർ എക്സ്പ്രസ് വൈകീട്ട് 6.50 നാകും പുറപ്പെടുക.
തിരുവനന്തപുരം -നിസാമുദ്ധീൻ രാജധാനി എക്സ്പ്രസുകൾ ഉച്ചയ്ക്ക് 2.30നും രാത്രി പത്തിനും സർവീസ് ആരംഭിക്കും. തിരുനെൽവേലി ജാം നഗർ എക്പ്രസ് രാവിലെ 5.15നും കൊച്ചുവേളി ഗോഗ്‍നഗർ ഋഷികേശ് എക്സ്പ്രസ് രാവിലെ 4.50 നും സർവീസ് തുടങ്ങും. കൊച്ചുവേളി ലോക്മാന്യ തിലക് ഗരീബ് രഥ് രാവിലെ 7.45ന് പുറപ്പെടും.
ട്രെയിൻ സമയമറിയാം
- എറണാകുളം ജംക്‌ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തു നിന്നു രാവിലെ 10.40നു പുറപ്പെടും
- ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) ഉച്ചയ്ക്ക് 2.30നു പുറപ്പെടും
- തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (22653) വെള്ളിയാഴ്ച രാത്രി 10നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടും.
- എറണാകുളം – അജ്മേർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) ഞായർ വൈകിട്ട് 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും.
- തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുനെൽവേലിയിൽനിന്നു ജാംനഗറിലേക്കുള്ള (19577) ട്രെയിൻ രാവിലെ 5.15നു പുറപ്പെടും .
- വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽനിന്നു ഋഷികേശിലേക്കുള്ള ട്രെയിൻ (22659 ) രാവിലെ 4.50നു പുറപ്പെടും
- വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് രാവിലെ 7.45നു പുറപ്പെടും
- തിരുവനന്തപുരം – മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. രാവിലെ 9.15 തന്നെ സർവീസ് തുടങ്ങും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News