CrimeKeralaNews

ആലുവയിൽ പിങ്ക് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

കൊച്ചി:ആലുവയിൽ പിങ്ക് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി സീമ (40) പോലീസ് പിടിയിൽ.

നിരോധിത പുകയില ഉൽപനങ്ങൾ വിൽക്കുകയായിരുന്ന ഇവരെ താലൂക്ക് ആശുപത്രിയുടെ മുമ്പിൽ വച്ചാണ് പിങ്ക് പോലീസ് പിടികൂടിയത്.തുടർന്ന് പോലീസിനെ മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ ബാഗും ഇവരുടെ കൈവശമുണ്ടായിരുന്നു.പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥികൾക്ക് സീമ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button