31.5 C
Kottayam
Wednesday, October 2, 2024

ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ അച്ഛന്‍ തല്ലിക്കൊന്നു; തടഞ്ഞ ഭാര്യയെയും കൊലപ്പെടുത്തി

Must read

ഹൈദരാബാദ്: ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ തെലങ്കാനയില്‍ അച്ഛന്‍ തല്ലിക്കൊന്നു. മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി. ഭര്‍തൃപീഡനം കാരണം മടങ്ങിപോകാന്‍ മടിച്ചതിന്‍റെ പേരിലായിരുന്നു കൊലപാതകം.തെലങ്കാനയിലെ മെഹബൂബ് നഗറിലാണ് ദാരുണസംഭവം ഉണ്ടായത്. മകള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. 23 കാരിയായ സരസ്വതിയെയും അമ്മ കലയേയും അച്ഛന്‍ കൃഷ്ണയ്യ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തുകയായിരുന്നു.  

മെയ് എട്ടിനായിരുന്നു സരസ്വതിയുടെ വിവാഹം. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ പത്താം ദിവസം സരസ്വതി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവും വീട്ടുകാരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും മടങ്ങിപോകില്ലെന്നും സരസ്വതി നിലപാട് എടുത്തു. മകളുടെ തീരുമാനത്തെ അമ്മ കല പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ മകള്‍ മടങ്ങിപോകണമെന്നും വീട്ടില്‍ നിന്നാല്‍ സമൂഹത്തിന് മുന്നില്‍ നാണക്കേട് ആണെന്നുമായിരുന്നു അച്ഛന്‍ കൃഷ്ണയ്യയുടെ നിലപാട്.  

മകളോട് ഭര്‍തൃവീട്ടിലേക്ക് പോകണമെന്ന് കൃഷ്ണയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പേരില്‍ വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. ഉച്ചയോടെ മദ്യപിച്ചെത്തിയ കൃഷ്ണയ്യയും മകളുമായി ഇതിന്‍റെ പേരില്‍ വഴക്കുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അമ്മ കലയെയും തലയ്ക്കടിച്ചു കൊന്നു. പിന്നാലെ സ്വയം വിഷംകഴിച്ച കൃഷ്ണയ്യ ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ അമ്മയും മകളും മരിച്ചിരുന്നു. വിഷം കഴിച്ച കൃഷ്ണയ്യ അപകടനില തരണം ചെയ്തു. ബിരുദാനാന്തര ബിരുദ പഠനം തീരുംമുമ്പാണ് സരസ്വതിയെ അച്ഛന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. എം കോം പഠനം തുടരാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. സ്വന്തം വീട്ടില്‍ മടങ്ങിയെത്തി മുടങ്ങിപോയ പഠനം പുനരാരംഭിക്കാനുള്ള സരസ്വതിയുടെ ശ്രമത്തിനിടെയാണ് കൊലപാതകം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week