കൊല്ലം: കാെല്ലത്തുനിന്നും പാമ്പു കഥകൾ അവസാനിയ്ക്കുന്നില്ല. ഇത്തവണ കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നിലാണ് പാമ്പിനെ കണ്ടെത്തിയിരിയ്ക്കുന്നത്. വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയതെങ്ങനെയാണെന്നാണ് സംശയം. പാമ്പിനെ കാണുമ്പോള്‍ മേയര്‍ ഹണി ബഞ്ചമിന്‍ ചേംബറില്‍ ഇല്ലായിരുന്നു. കോര്‍പറേഷന്‍ ഓഫിസ് പെയിന്റ് അടിക്കാൻ തുടങ്ങിയപ്പോള്‍ പാമ്പുകള്‍ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കോര്‍പറേഷന്‍ ഓഫിസില്‍ കാണുന്ന നാലാമത്തെ പാമ്പാണിത്. ഹെല്‍ത്ത് ഓഫിസറുടെ മുറിക്ക് മുന്നിലും റവന്യു വിഭാഗത്തിന് മുന്നിലും അന്വേഷണ കൗണ്ടറിനു മുന്നിലും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പിനെ കണ്ടത്. ദിവസവും ഒട്ടേറെപ്പേര്‍ എത്തുന്ന കോര്‍പറേഷന്‍ ഓഫിസില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് തുടര്‍ച്ചയായി പാമ്പിനെ കാണുന്നത്. മാളങ്ങള്‍ അടച്ചു സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥ കാണിക്കുന്നതായി പരാതിയുണ്ട്