ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രം?ഗത്ത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയ ഇന്ത്യയുടെ നടപടി അഭിനന്ദാര്‍ഹമാണെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തന്റെ സര്‍ക്കാറും ഇതേ പാതയിലായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തലയില്ലാത്ത കോഴിയെപ്പോലെ സമ്പദ്വ്യവസ്ഥയെ ഓടിക്കുകയാണെന്നും ഇമ്രാന്‍ വിമര്‍ശിച്ചു.
ഇന്ത്യന്‍ സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍ രം?ഗത്തെത്തിയത്. ക്വാഡിന്റെ ഭാഗമാണെങ്കിലും, യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വിലക്കിഴിവോടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ തന്റെ സര്‍ക്കാറും ഇതേകാര്യത്തിനാണ് ശ്രമിച്ചതതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Despite being part of the Quad, India sustained pressure from the US and bought discounted Russian oil to provide relief to the masses. This is what our govt was working to achieve with the help of an independent foreign policy.
— Imran Khan (@ImranKhanPTI) May 21, 2022
1/2 pic.twitter.com/O7O8wFS8jn
ബാഹ്യസമ്മർദത്തിന് വഴങ്ങി മിർ ജാഫറുകളും മിർ സാദിഖുമാരും ഭരണമാറ്റത്തിന് വഴങ്ങി. ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തലയില്ലാത്ത കോഴിയെപ്പോലെ ഓടുകയാണ്. എന്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാന്റെ താൽപ്പര്യം പരമോന്നതമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ സർക്കാറിനെ പ്രാദേശിക മിർ ജാഫറുകളും മിർ സാദിഖുകളും ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി താഴെയിറക്കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ വില കുറച്ചതിന് പിന്നാലെ ഇന്ത്യയില്‍് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില നിലവില്‍ വന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയില്‍ പെട്രോള്‍ വില ലീറ്ററിന് 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് പെട്രോള്‍ ലീറ്ററിന് 10.52 രൂപയും ഡീസല്‍ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം നികുതി കുറക്കാന്‍ തയ്യാറായിട്ടില്ല.
7/12 We are reducing the Central excise duty on Petrol by ₹ 8 per litre and on Diesel by ₹ 6 per litre.
— Nirmala Sitharaman (@nsitharaman) May 21, 2022
This will reduce the price of petrol by ₹ 9.5 per litre and of Diesel by ₹ 7 per litre.
It will have revenue implication of around ₹ 1 lakh crore/year for the government.