33.4 C
Kottayam
Monday, May 6, 2024

Barroz: ബാറോസ് പുറത്തിറക്കുക അന്താരാഷ്ട്ര തലത്തിൽ, മനസു തുറന്ന് മോഹൻലാൽ

Must read

കൊച്ചി:ലയാളികളുടെ പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് (Barroz). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് പറയുകയാണ് മോഹൻലാൽ.  ബി​ഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം. 

“ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ”, എന്ന് മോഹൻലാൽ പറഞ്ഞു. 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ‌ നിന്നും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി,സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. റാം, എമ്പുരാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇന്നലെയായിരുന്നു മോഹൻ ലാലിൻ്റെ പിറന്നാൾ അറുപത്തി രണ്ടിന്റെ നിറവിൽ നിൽക്കുന്ന താരത്തിന് ആശംസയുമായി വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസ ശ്രദ്ധനേടുകയാണ്. 

“ഇല്ല … ഞാൻ വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും ! പിറന്നാൾ ആശംസകൾ ചേട്ടാ”, എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ഇരുവരും ഒന്നിച്ചെത്തിയ ബ്രോ ഡാഡിയിലെ ഒരു സ്റ്റില്ലും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നമിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തത്.  

ലൂസിഫർ‌ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായിട്ടാണ് ഇരുവരും എത്തിയത്. അതേസമയം, എമ്പുരാനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ എമ്പുരാൻ‌ ശ്രദ്ധനേടിയിരുന്നു. ‘ലൂസിഫറി’ൻറെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടർഭാഗം പ്ലാൻ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ബറോസ് ഉൾപ്പെടെയുള്ള തിരക്കുകളിൽ നിന്ന് മോഹൻലാലും ആടുജീവിതം ഉൾപ്പെടെയുള്ള ചിത്രങ്ങൾ പൂർത്തിയാക്കി പൃഥ്വിരാജും എത്തിയതിനുശേഷം മാത്രമാവും എമ്പുരാൻ ആരംഭിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week