25.1 C
Kottayam
Thursday, October 3, 2024

KGF2 ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത്, കെ.ജി.എഫ് ഈയാഴ്ചയിൽ 1200 കോടി കടക്കും

Must read

മുംബൈ:ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ചു കൊണ്ടുള്ള ‘കെജിഎഫ് 2’ന്റെ(KGF 2) കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്നത്. കോടികൾ മുടക്കി ചിത്രീകരിച്ച സിനിമകളെയും പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ തേരോട്ടം. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ ചിത്രം നേടിയ പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. 

കെജിഎഫിന്റെ നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച തന്നെ ചടിത്രം 1200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

ബിഗ് സ്ക്രീനില്‍ ചെറിയ സമയം കൊണ്ട് തന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് ‘കെജിഎഫി’ലെ(KGF) റോക്കിഭായിയുടെ അമ്മയായ ശാന്തമ്മ. നടി അര്‍ച്ചന ജോയിസ്സാണ് ഈ കഥാപാത്രത്തെ സ്ക്രീനിൽ എത്തിച്ചത്.  27 വയസ്സാണ് അർച്ചനയുടെ പ്രായം എങ്കിലും യാഷിന്റെ അമ്മയെ തന്മയത്വത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ താരത്തിന് സാധിച്ചു. ആദ്യം വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമാണ് സംവിധായകന് പ്രശാന്ത് നീല്‍ ആവശ്യപ്പെട്ടതോടെ ഏറ്റെടുത്തതെന്ന് പറയുകയാണ് അർച്ചനയിപ്പോൾ.

‘ഞാനല്ല കെജിഎഫിനെ ചൂസ് ചെയ്തത്. അവരാണ് എന്നെ ചൂസ് ചെയ്തത്. ടെലിവിഷൻ‌ സീരിയലിലൂടെയാണ് ഞാൻ‌ എന്റെ കരിയർ ആരംഭിക്കുന്നത്. കെജിഎഫ് ആണെന്റെ ആദ്യ സിനിമ. ഒരു സീരിയലിലെ ദുർ​ഗ എന്ന കഥാപാത്രം കണ്ടാണ് കെജിഎഫ് പ്രവർത്തകർ എന്നെ സമീപിക്കുന്നത്. ആദ്യം പറ്റില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് പ്രശാന്ത് സർ നിരവധി തവണ എന്നെ കോണ്ടാക്ട് ചെയ്തിരുന്നുവെങ്കിലും ഞാൻ ഓക്കെ പറഞ്ഞില്ല. ഒരുതവണ നേരിൽവന്ന് കഥ കേൾക്കാനും ശേഷം തീരുമാനിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് കഥ കേൾക്കുന്നത്. കെജിഎഫിന് എന്നെ ആവശ്യമായിരുന്നെന്ന് തോന്നുന്നു’, അർച്ചന പറയുന്നു. 

റോക്കി ഭായിയുടെ മുതിർന്ന കാലഘട്ടത്തെ അമ്മയായി അഭിനയിക്കാൻ ആയുന്നുവെന്നാണ് ആദ്യം കരുതിയത്. ശേഷമാണ് റോക്കി ഭായിയുടെ കുട്ടിക്കാലത്തെ അമ്മയാണെന്ന്. അതെനിക്ക് ഈസിയായിരുന്നു. കെജിഎഫ് അമ്മ എന്നാണ് എല്ലാവരും എന്നെയിപ്പോൾ വിളിക്കാറ്. കെജിഎഫ് ഒന്നിനെക്കാൾ രണ്ടാം ഭാ​ഗം വന്നപ്പോഴാണ് ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയതെന്ന് തോന്നുന്നു’, എന്നും അർച്ചന പറയുന്നു. എന്തായാലും കഥക് നൃത്തകി കൂടിയായ അര്‍ച്ചന ആദ്യ ചിത്രത്തില്‍ തന്നെ പാന്‍ ഇന്ത്യന്‍ ആരാധകരെ സൃഷ്ടിച്ചതിന്‍റെ സന്തോഷത്തിലാണ്. ഫഹദ് ഫാസിലിന്‍റെ ആരാധിക കൂടിയാണ് അര്‍ച്ചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

Popular this week